കോർപ്പറേഷനിലെ നിയമന ക്രമക്കേട് ആരോപണം: പരിശോധനയ്ക്ക് വിജിലൻസും

കോർപ്പറേഷനിലെ നിയമന ക്രമക്കേട് ആരോപണം: പരിശോധനയ്ക്ക് വിജിലൻസും

അഴിമതി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ നിയമന ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് വിജിലൻസും. അഴിമതി നടന്നിട്ടുണ്ടോയെന്ന് പ്രാഥമിക പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നല്‍കി.

കോർപ്പറേഷനിലെ ജീവനക്കാരുടെ നിയമനത്തിന് മേയർ ആര്യാ രാജേന്ദ്രനും എസ്എടി ആശുപത്രിയിലെ നിയമനത്തിന് ഡി ആർ അനിലും കത്ത് നല്‍കിയെന്നായിരുന്നു ആരോപണം. നിയമനത്തിനായി പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് നല്‍കണമെന്ന് ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചിരുന്നു. എന്നാല്‍ എസ്എടി ആശുപത്രിയിലെ നിയമത്തിന്‍റെ കാര്യത്തില്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് ജി ആർ അനില്‍ സമ്മിച്ചിട്ടുണ്ട്.

കോർപ്പറേഷനിലെ നിയമന ക്രമക്കേട് ആരോപണം: പരിശോധനയ്ക്ക് വിജിലൻസും
'പ്രതിഷേധങ്ങളും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ': രാജിയില്ലെന്ന് ആര്യാ രാജേന്ദ്രൻ

കത്ത് വിവാദത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണ സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ലെറ്റര്‍ പാഡ് ഉപയോഗിക്ക് വ്യാജമായി ഉണ്ടാക്കിയതായിരിക്കാം എന്നാണ് മേയര്‍ നല്‍കിയ മൊഴി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോടും മൊഴി നല്‍കാൻ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കത്ത് വിവാദത്തിൽ രാജി വെയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ ആവർത്തിച്ചു. സമരങ്ങൾ സ്വാഭാവികമാണ്, അത് നടക്കുന്നതിൽ പ്രശ്നമില്ല. ജനങ്ങളുടെയും കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരുക തന്നെ ചെയ്യുമെന്നും മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. പ്രതിഷേധവും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ. ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

രാജി എന്നത് പ്രതിപക്ഷ്ത്തിന്റെ ബാലിശമായ ആവശ്യമാണ്. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. പ്രതിഷേധത്തിന്റെ തീവ്രത ദിനംപ്രതി കുറഞ്ഞു വരികയാണ്. രാജി വെയ്ക്കണമെന്ന് പറയുന്ന പ്രതിപക്ഷം തന്നെ കൗൺസിലിലെ ഓരോ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in