അലോഷ്യസ് സേവ്യര്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

അലോഷ്യസ് സേവ്യര്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റിന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും.
Published on

കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു. എഐസിസിയുടേതാണ് നിയമനം. എഐസിസി സംഘടന ചുമതയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ചുമതല നല്‍കി വാര്‍ത്ത കുറിപ്പ് ഇറക്കിയത്. മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റിന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. നിലവില്‍ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റാണ് അലോഷ്യസ് സേവ്യര്‍.

കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റാണ് അലോഷ്യസ് സേവ്യര്‍

കെഎസ് യു സംസ്ഥാന കമ്മിറ്റി കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പുനഃസംഘടനയ്ക്ക് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് സ്ഥാനം രാജിവെച്ചിരുന്നു. ഒക്ടോബര്‍ 19നായിരുന്നു അഭിജിത്ത് രാജിവെച്ചത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറിയാകും

എ ഗ്രൂപ്പിനോട് അടുത്ത് നില്‍ക്കുന്ന അലോഷ്യസ് സേവ്യര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് കെഎസ് യു സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് ഷമ്മാസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും ആന്‍ സെബാസ്റ്റിന് എ ഗ്രൂപ്പിന്റെയും പിന്തുണയുണ്ട്.

അതേസമയം, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറിയാകും

logo
The Fourth
www.thefourthnews.in