പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രെഡിറ്റ് ലിമിറ്റിനേക്കാള്‍ കൂടിയ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു; ബാങ്ക് നഷ്ടപരിഹാരം നല്‍കണം

ക്രെഡിറ്റ് ലിമിറ്റിനെക്കാള്‍ കൂടുതലായ തുക തട്ടിപ്പിലൂടെ നഷ്ടമായ സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
Updated on
1 min read

ക്രെഡിറ്റ് ലിമിറ്റിനെക്കാള്‍ കൂടിയ തുക ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ നഷ്ടമായ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ പുതുപ്പാടി സ്വദേശി ടി എം അലിയാര്‍ എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020 ഒക്ടോബറിൽ എസ്ബിഐയുടേതിന് സമാനമായ ഫോണ്‍ നമ്പറുകളില്‍നിന്ന് കോളുകള്‍ വരുകയും ഒടിപിയും കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപഭോക്താവ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതുമൂലം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും 37,507 രൂപ നഷ്ടപ്പെട്ടു. ഒരു 1.32 ലക്ഷം രൂപ ലിമിറ്റ് ഉണ്ടായിരുന്ന എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ ബാലന്‍സ് ക്രെഡിറ്റ് 39,000 രൂപയായിരുന്നു. എന്നാല്‍ തട്ടിപ്പിലൂടെ ഉപഭോക്താവിന് 39,507 രൂപ നഷ്ടപ്പെട്ടു.

പ്രതീകാത്മക ചിത്രം
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ക്രെഡിറ്റ് ലിമിറ്റിനെക്കാള്‍ കൂടുതലായ തുക തട്ടിപ്പിലൂടെ നഷ്ടമായ സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

കാര്‍ഡ് നമ്പറും ഒടിപിയും മൂന്നാം കക്ഷിക്ക് ഷെയര്‍ ചെയ്തത് ഉപഭോക്താവിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി, ക്രെഡിറ്റ് ലിമിറ്റിലും കൂടുതല്‍ തുക തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ബാങ്കിന്‌റെ ഉത്തരവാദിത്തമില്ലായ്മ മൂലമാണെന്ന് വിലയിരുത്തി.

കാര്‍ഡ് ഉടമ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് മൂലമാണ് പണം നഷ്ടപ്പെട്ടതെന്നും ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം ബാങ്കിന് ഇതില്‍ ഉത്തരവാദിത്വം ഇല്ലെന്നും എതിര്‍കക്ഷി ബോധിപ്പിച്ചു.

സുരക്ഷിതമായ ഇലക്ട്രോണിക് ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍കക്ഷി പരാജയപ്പെടുകയും ഇതുമൂലം ക്രെഡിറ്റ് പരിധിയില്‍ കവിഞ്ഞ തുക അക്കൗണ്ടില്‍നിന്ന് തട്ടിപ്പിലൂടെ ഉപഭോക്താവിന് നഷ്ടപ്പെടുകയും ചെയ്തു. ഇത് ബാങ്കിന്‌റെ സേവനത്തിലെ ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

കാര്‍ഡ് ഉടമക്ക് നഷ്ടപ്പെട്ട 39,507 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 35,000 രൂപയും ഉള്‍പ്പെടെ 74,507 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസസിന് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് ഹാജരായി.

logo
The Fourth
www.thefourthnews.in