ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; പിന്നില്‍
ബിജെപിയെന്ന് സിപിഎം

ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; പിന്നില്‍ ബിജെപിയെന്ന് സിപിഎം

ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടാക്രമിച്ചത്
Updated on
1 min read

സിപിഎം തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വീടിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഒരു സംഘമാളുകള്‍ വാഹനത്തിലെത്തി കല്ലെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂർ നാഗപ്പന്‍ വീട്ടിലില്ലായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടാക്രമിച്ചത്. പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും, ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ആലോചിച്ച് നടപ്പാക്കിയതാണ് വീടാക്രമണമെന്നാണ് ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.

ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; പിന്നില്‍
ബിജെപിയെന്ന് സിപിഎം
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആർഎസ്എസ് എന്ന് സിപിഎം

അതേസമയം, ജില്ലാകമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ മൂന്ന് എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ലാല്‍, സതീർഥ്യന്‍, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. കോർപറേഷന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന്റെ വികസന ജാഥ വഞ്ചിയൂരില്‍ നടക്കുന്നതിനിടെ സിപിഎം കൗണ്‍സിലറായ ഗായത്രി ബാബുവിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. വഞ്ചിയൂരിലെ സിപിഎം-ബിജെപി സംഘർഷത്തിന്റെ തുടർച്ചയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in