മേയറുടെ രാജി ആവശ്യം തള്ളി സിപിഎം; നാളെ അടിയന്തര ജില്ലാ നേതൃയോഗം, പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ

മേയറുടെ രാജി ആവശ്യം തള്ളി സിപിഎം; നാളെ അടിയന്തര ജില്ലാ നേതൃയോഗം, പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ

കത്ത് വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തില്‍ മേയറുടെ രാജി ആവശ്യം തള്ളി സിപിഎം. പ്രതിപക്ഷമല്ല മേയറാണ് ജനങ്ങളെ തിരഞ്ഞെടുത്തതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. മേയറുടെ കത്ത് കണ്ടിട്ടില്ല. കത്ത് വ്യാജമാണോയെന്ന് അറിയില്ല. കത്ത് വിവാദം പാര്‍ട്ടി പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ ഏത് വിഷയത്തിലാണെങ്കിലും നടപടിയെടുക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം നാളെ അടിയന്തര ജില്ലാ നേതൃയോഗം ചേരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളാണ് വിളിച്ചു ചേർക്കുന്നത്. കത്ത് പുറത്തായ സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

മേയറുടെ രാജി ആവശ്യം തള്ളി സിപിഎം; നാളെ അടിയന്തര ജില്ലാ നേതൃയോഗം, പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ
നിയമന വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സിപിഎം; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മതിയെന്ന് മന്ത്രി എം ബി രാജേഷ്‌

അതിനിടെ കത്ത് വിവാദത്തില്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി . 'പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല. നിയമനടപടിയിലേക്ക് കടക്കും' എന്നാണ് ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതിനിടെ കോര്‍പ്പറേഷനിലെ നിയമന വിവാദം ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി. നഗരസഭയിലെ 35 ബിജെപി കൗൺസിലർമാർ നാളെ ഗവർണറെ കണ്ട് വിഷയം ഉന്നയിക്കുമെന്നാണ് സൂചന.

മേയറുടെ രാജി ആവശ്യം തള്ളി സിപിഎം; നാളെ അടിയന്തര ജില്ലാ നേതൃയോഗം, പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ
മേയര്‍ പിടിച്ച പുലിവാല്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദമായത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു. ശക്തമായ പ്രതിഷേധങ്ങളാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഉയര്‍ത്തിയത്. ഇതിന് പിന്നാലെ കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി തദ്ദേശവകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in