അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കാൻ സർക്കാർ; 'വിവ' കേരളം  ക്യാമ്പയിന്‍ ജനുവരി 15 മുതൽ

അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കാൻ സർക്കാർ; 'വിവ' കേരളം ക്യാമ്പയിന്‍ ജനുവരി 15 മുതൽ

15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാര്‍ഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി
Updated on
2 min read

അനീമിയമുക്ത കേരളത്തിനായുള്ള വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് അനീമിയ ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിവ ക്യാമ്പയിന് സംസ്ഥാനത്ത് സർക്കാർ തുടക്കമിട്ടത്. വിവ കേരളം സംസ്ഥാനതല ക്യാമ്പയിന്‍ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുക. ഈ മാസം 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് പദ്ധതി.

15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാര്‍ഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി

15 മുതല്‍ 59 വയസുവരെയുള്ള വനിതകളില്‍ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം

മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ യോഗത്തിലാണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. 'വിളര്‍ച്ച പ്രതിരോധത്തിന് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്' എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാതല പരിശീലനം നടത്തി വരുന്നു. അനീമിയ രോഗ നിര്‍ണയത്തിനുള്ള 12 ലക്ഷം കിറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ സംരക്ഷണത്തില്‍ ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അനിമീയ ക്യാമ്പയിനും നടത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. ഹെല്‍ത്ത് ഫീല്‍ഡ് വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരെ ഏകോപിപ്പിച്ച് ക്യാമ്പയിനില്‍ പങ്കെടുക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് ആയുഷ് മേഖലയുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ലാബില്‍ പരിശോധന നടത്തി അനീമിയ ഉണ്ടോയെന്ന് സ്വയം വിലയിരുത്തുക,അനീമിയ കണ്ടെത്തുന്നവരെ ചികിത്സിക്കുക, അനീമിയ ഉണ്ടാകാതിരിക്കാനായി ആഹാര ക്രമീകരണത്തിലുള്ള മാറ്റം, സമ്പുഷ്ട ആഹാരം കഴിക്കുക തുടങ്ങിയവയാണ് അവബോധത്തില്‍ പ്രധാനം. മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ വലിയൊരു ക്യാമ്പയിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in