"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര

"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര

ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മീഷനായി പി കെ ബിജുവിനെ ചുമതലപ്പെടുത്തിയ രേഖ അനില്‍ അക്കര ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു
Updated on
2 min read

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംപിയുമായ പി കെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മീഷനായി പി കെ ബിജുവിനെ ചുമതലപ്പെടുത്തിയ രേഖ അനില്‍ അക്കര ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

കരുവന്നൂർ മൂസ്പെറ്റ് സർവീസ് സഹകരണ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചതായും പി കെ ബിജു, പി കെ ഷാജൻ എന്നിവരെ ചുമതലപ്പെടുത്തിയതായുമുള്ള പാർട്ടിയുടെ തീരുമാനത്തിന്റെ പകർപ്പ് പങ്കുവച്ചായിരുന്നു അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ഒരു അന്വേഷണവും ഏൽപ്പിച്ചിട്ടില്ലെന്നും അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിച്ചതായി അറിയില്ലെന്നുമായിരുന്നു പി കെ ബിജുവിന്റെ പ്രതികരണം.

അനില്‍ അക്കര ഫേസ്ബുക്കില്‍ പങ്കുവച്ച രേഖ
അനില്‍ അക്കര ഫേസ്ബുക്കില്‍ പങ്കുവച്ച രേഖ
"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര
ആവശ്യപ്പെട്ടാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകും; കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പി കെ ബിജു

തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പപ്പുവിന്റെ മീം ഉപയോഗിച്ച് ട്രോൾ മാത‍ൃകയിലായിരുന്നു മറുപടി.

"കല്ലുവച്ച നുണ പറയുന്നതാര്? കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോൾ ഓർമ്മവരുന്നത്", അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.

2009 മുതൽ അനിൽ അക്കര തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ആരോപണങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി കെ ബിജു പറഞ്ഞിരുന്നു.

"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര
പുതുപ്പള്ളി: വസ്തുതാവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ല; സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾ- സി പാർവതി

കരുവന്നൂർ തട്ടിപ്പിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അനിൽ മാധ്യമങ്ങൾക്ക് നൽകണം. സതീഷ് കുമാറുമായി യാതൊരു ബന്ധവുമില്ല, അയാളെ അറിയുക പോലുമില്ല. കരുവന്നൂർ കേസിൽ ഇ ഡി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇ ഡി ആവശ്യപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ബിജു വ്യക്തമാക്കിയിരുന്നു.

"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര
കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടില്‍ ഇ ഡി കോടതിയില്‍ പറഞ്ഞ മുൻ എം പി, പി കെ ബിജുവാണെന്ന അനില്‍ അക്കരയുടെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പി കെ ബിജുവിന്റെ മെന്ററാണ് ബാങ്ക് തട്ടിപ്പുകേസിലെ ഒന്നാം പ്രതി പി സതീഷ് കുമാർ. പി കെ ബിജുവിനും എ സി മൊയ്തീനും കരുവന്നൂർ തട്ടിപ്പില്‍ തുല്യ പങ്കാളിത്തമാണുള്ളതെന്നും അനിൽ അക്കര പറഞ്ഞിരുന്നു. പിന്നാലെയാണ് പി കെ ബിജു വിശദീകരവുമായി രംഗത്തെത്തിയത്.

"കല്ലുവച്ച നുണ പറയുന്നതാര്?'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പി കെ ബിജുവിനെതിരെ വീണ്ടും അനിൽ അക്കര
സെനറ്റ് അംഗത്വം റദ്ദാക്കല്‍: സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് എംഎസ്എഫ്; വ്യാജരേഖ ചമച്ചെന്ന് എസ്എഫ്ഐ
logo
The Fourth
www.thefourthnews.in