അനിൽ ആന്റണി
അനിൽ ആന്റണി

ബിബിസി സ്ഥാപിത താത്പര്യമില്ലാത്ത സ്വതന്ത്ര മാധ്യമം, കോണ്‍ഗ്രസിന് പറ്റിയ കൂട്ട്; പരിഹസിച്ച് അനില്‍ ആന്റണി

കശ്‍മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച ബിബിസിയുടെ വാർത്തകൾ പങ്കുവച്ചായിരുന്നു അനിലിന്റെ ട്വീറ്റ്
Updated on
1 min read

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിലെ പദവികൾ രാജിവച്ചതിന് പിന്നാലെ, വീണ്ടും വിവാദ പരാമർശവുമായി അനിൽ ആന്റണി. ബിബിസി ഇപ്പോഴത്തെ കോൺഗ്രസിന് പറ്റിയ കൂട്ടാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ ബിബിസി മുൻപും പുറത്തു വിട്ടിട്ടുള്ളതായി അനിൽ കുറ്റപ്പെടുത്തി. കശ്‍മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച ബിബിസിയുടെ വാർത്തകൾ പങ്കുവച്ചായിരുന്നു അനിലിന്റെ ട്വീറ്റ്.

നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമെന്ന് ബിബിസിയെ പരിഹസിച്ച അനില്‍, കോണ്‍ഗ്രസിനും ഇപ്പോഴത്തെ നേതാക്കള്‍ക്കും പറ്റിയ സഖ്യകക്ഷിയാണെന്നും കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ മുന്‍പ് വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെയും ഐഎൻസി വക്താവ് സുപ്രിയ ശ്രീനാതെയും ടാഗ് ചെയ്താണ് ട്വീറ്റ്.

നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമെന്ന് ബിബിസിയെ പരിഹസിച്ച അനില്‍, ഇത് കോണ്‍ഗ്രസിനും ഇപ്പോഴത്തെ നേതാക്കള്‍ക്കും പറ്റിയ കൂട്ടാണെന്നും വിമർശിച്ചു

ബിബിസിയുടെ 'ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് നിലപാട് തള്ളി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന അനില്‍ ആന്റണി രംഗത്തെത്തിയത്. ആഭ്യന്തരവിഷയത്തില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനിൽപിനെ തകർക്കുമെന്നായിരുന്നു ഡോക്യുമെൻ്ററിക്കെതിരായ അനിൽ ആൻ്റണിയുടെ വാദം. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബിബിസിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് അപകടമാണെന്നായിരുന്നു പ്രതികരണം. പിന്നാലെ അനിലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെ, തനിക്കെതിരെ മോശം പ്രചാരണം ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നും ആരോപിച്ചാണ് അദ്ദേഹം എല്ലാ പദവികളില്‍ നിന്നും രാജിവച്ചത്.

അനിൽ ആന്റണി
'ബിബിസി ഡോക്യുമെന്ററി രാജ്യ വിരുദ്ധമല്ല'; അനില്‍ കെ ആന്റണിയെ തള്ളി കെ സുധാകരന്‍

ജയ്റാം രമേശിന് പുറമെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ, വി ടി ബൽറാം അടക്കം നേതാക്കൾ അനിലിന്റെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in