പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്

പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്

മൂന്ന് വർഷമാണ് കരാറിന്റെ കാലാവധി
Updated on
1 min read

സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് മിഷൻ റാബീസ് (Mission Rabies) എന്ന സംഘടനയുമായി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്. മൂന്ന് വർഷമാണ് കരാറിന്റെ കാലാവധി. 2023 സെപ്റ്റംബർ ഒന്ന് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി തെരുവുനായ ആക്രമണവും പേവിഷബാധ കേസുകളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്
ഭക്ഷണം നല്‍കുന്നതിനിടെ തെരുവുനായ മാന്തി; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

മിഷൻ റാബീസുമായി സഹകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് നേരത്തെ തീരുമാനമെടുത്തിരുന്നു. നോളഡ്ജ് പാർട്ട്ണർ (KNOWLEDGE PARTNER) എന്ന നിലയിൽ സഹകരിക്കാൻ 2022 സെപ്റ്റംബറിൽ നടന്ന വകുപ്പ്തല യോ​ഗത്തിലായിരുന്നു തീരുമാനമായത്.

പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര ചട്ടങ്ങള്‍ മാറ്റണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

തെരുവുനായ വാക്സിനേഷനുമായി ബന്ധപ്പെട്ട് മിഷൻ റാബീസ് പ്രധാനമായും നടത്തുന്ന പ്രവർത്തനങ്ങൾ

1. മൃഗസംരക്ഷണ വകുപ്പിന്റെ തെരുവുനായ വാക്സിനേഷൻ പ്രോഗ്രാമിൽ MISSIN RABIES-WVSന്റെ സാങ്കേതിക സഹായവും ഉപദേശവും ലഭ്യമാക്കുക

2. തെരുവുനായ വാക്സിനേഷൻ നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും WVS മൊബൈൽ ആപ്ലിക്കേഷൻ സാങ്കേതികവിദ്യ ലഭ്യമാക്കുക.

3. റാബീസ് വാക്സിനേഷനും നിരീക്ഷണത്തിനുമൊപ്പം റാബിസ് ബോധവത്കരണ ക്ലാസുകൾ ഏർപ്പെടുത്തുക.

4. ഡോഗ് ക്യാച്ചർമാർക്ക് ആവശ്യമായ പരിശീലനം നൽകുക

5. സ്കൂളുകളിൽ നിരീക്ഷണവും ബോധവത്കരണവും നൽകുക.

പേവിഷബാധ നിയന്ത്രണ പദ്ധതി: മിഷൻ റാബിസുമാസി കരാറിൽ ഒപ്പുവച്ച് മൃഗസംരക്ഷണ വകുപ്പ്
തെരുവുനായകൾ ആളെക്കൊല്ലുന്നു ; വന്ധ്യംകരിക്കപ്പെട്ട് എബിസി പദ്ധതി

പേവിഷബാധ ഫലപ്രദമായി തടഞ്ഞ സംസ്ഥാനമാണ് ഗോവ. ഇവിടെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ച സംഘടനയാണ് മിഷൻ റാബീസ്. വേൾഡ് വെറ്ററിനറി സർവീസ് എന്ന സംഘടനയുമായി ചേർന്നായിരുന്നു മിഷൻ റാബീസ് ഗോവയിൽ പ്രവർത്തിച്ചത്. മിഷൻ റാബിസിന്റെ കീഴിൽ പരിശീലനം നേടി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് sawbkerala@gmail.com എന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.

logo
The Fourth
www.thefourthnews.in