വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിത

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിത

സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
Updated on
1 min read

ലൈംഗിക പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍ . നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതെന്നും നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി . ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീലില്‍ നല്‍കിയത്.

logo
The Fourth
www.thefourthnews.in