ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി
ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി

കോടതികളെ അവഹേളിക്കുന്ന പ്രസ്താവന; ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി

അന്യായ വിധികൾ പുറപ്പെടുവിച്ച് പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി ആചരണ ചടങ്ങിലെ സന്ദേശത്തില്‍ പ്രസംഗിച്ചത്
Updated on
1 min read

കോടതികളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. സിറോ മലബാർ സഭ ആസ്ഥാനത്തുവച്ച് നടന്ന ദുഃഖവെള്ളി ദിനാചരണ പരിപാടിയിൽ ആലഞ്ചേരി നടത്തിയ പ്രസംഗമടക്കം ചൂണ്ടിക്കാട്ടി എറണാകുളം കലൂർ സ്വദേശി കെ ഒ ജോണിയാണ് അപേക്ഷ നൽകിയിരിക്കുന്നത്.

ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി
'കോടതികളില്‍ നിന്ന് അന്യായ വിധികളുണ്ടാകുന്നു'; ദുഃഖവെള്ളി സന്ദേശത്തില്‍ കർദിനാള്‍ ആലഞ്ചേരി

കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ പോയിട്ടും തനിക്കനുകൂലമായ ഉത്തരവുണ്ടാകാത്തതിൽ പ്രകോപിതനായ ആർച്ച് ബിഷപ്പ് പല വേദികളിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിച്ച് പ്രസംഗിച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ജുഡീഷ്യറിയുടെ അന്തസിനെ താറടിക്കുന്ന നടപടികളാണ് ഉണ്ടായത്. അന്യായ വിധികൾ പുറപ്പെടുവിച്ച് പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നുവെന്നാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്ടെ സഭാ ആസ്ഥാനത്ത് നടന്ന ദുഃഖവെള്ളി ആചരണ ചടങ്ങിലെ സന്ദേശത്തില്‍ പ്രസംഗിച്ചത്.

ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; ജാമ്യമെടുക്കാന്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണോ? ഹൈക്കോടതി വിധി ഇന്ന്

നീതിന്യായ കോടതികളെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം നടത്തിയതാണ് പ്രസംഗം. മതപുരോഹിതൻ എന്ന നിലയിൽ വിശ്വാസികളെ പ്രസംഗം സ്വാധീനിക്കുകയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം അവർക്ക് നഷ്ടപ്പെടാനിടയാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ആലഞ്ചേരിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ ഹരജി അനിവാര്യമാണെന്നും ഇതിന് അനുമതി നൽകണമെന്നുമാണ് അപേക്ഷ നല്‍കിയയാളുടെ ആവശ്യം.

logo
The Fourth
www.thefourthnews.in