പാടിത്തുഴയാന്‍ പള്ളിയോടങ്ങള്‍, ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

പാടിത്തുഴയാന്‍ പള്ളിയോടങ്ങള്‍, ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

ജലഘോഷയാത്രയിൽ ആദ്യം തിരുവോണ തോണിയും പിന്നാലെ എ ബാച്ച് പള്ളിയോടങ്ങളും ശേഷം ബി ബാച്ച് പള്ളിയോടങ്ങളും അണിനിരക്കും
Updated on
1 min read

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. പമ്പ നദിയിൽ ആറന്മുള ക്ഷേത്ര കടവാണ് വേദി. മൺസൂൺ മഴ കുറഞ്ഞതിനാൽ പമ്പയിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിനാൽ മത്സര വള്ളംകളിക്ക്‌ അനുകൂല സാഹചര്യം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ. അവസാനവട്ട പരിശോധനയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. 2017 ന് ശേഷം ആദ്യമായാണ് പുര്‍ണ തോതില്‍ വള്ളംകളിയ്ക്ക് ആറന്മുള ഒരുങ്ങുന്നത്.

പരമ്പരഗത ശൈലിയിൽ പാടിത്തുഴയണം എന്നാണ് മത്സര നിയമം

രാവിലെ 9.30ന് പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്ന് വേദിയിലേക്ക് ഭദ്രദീപ ഘോഷയാത്ര പുറപ്പെടുന്നത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ജലമേള മന്ത്രി സജി ചെറിയാനും ജല ഘോഷയാത്ര മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വ ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപനാണ് മത്സര വള്ളംകളിയുടെ ഉദ്‌ഘാടകൻ.

പാടിത്തുഴയാന്‍ പള്ളിയോടങ്ങള്‍, ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്
പാട്ടും പാടി കഴിക്കാം; വയറും മനവും നിറയെ

ആചാരപരമായ ജലഘോഷയാത്രയിൽ ഇത്തവണ 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. മത്സര വള്ളംകളിയിൽ എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങൾ പങ്കെടുക്കും. എ ബാച്ചിൽ 9 ഹീറ്റ്സുകളിൽ 32 പള്ളിയോടങ്ങളും ബി ബാച്ചിൽ 4 ഹീറ്റ്സുകളിലായി 16 പള്ളിയോടങ്ങളും പങ്കെടുക്കും. എ ബാച്ചിൽ 3 സെമി ഫൈനൽ മത്സരം ഉണ്ട്. ബി ബാച്ചിൽ ഹീറ്റ്സിൽ ഒന്നാമത്തെത്തിയ നാല് പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും. പരമ്പരഗത ശൈലിയിൽ പാടിത്തുഴയണം എന്നാണ് മത്സര നിയമം.

ഒന്നാം സ്ഥാനത് എത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫിയും ദേവസ്വം ബോർഡ് ട്രോഫിയും ക്യാഷ് അവാർഡും

ഒന്നാം സ്ഥാനത് എത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫിയും ദേവസ്വം ബോർഡ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ജലഘോഷയാത്രയിൽ ആദ്യം തിരുവോണ തോണിയും പിന്നാലെ എ ബാച്ച് പള്ളിയോടങ്ങളും പിന്നാലെ ബി ബാച്ച് പള്ളിയോടങ്ങളും അണിനിരക്കും. അറ്റകുറ്റ പണി നടക്കുന്നതിനാൽ കടപ്ര പള്ളിയോടം ഇത്തവണ പങ്കെടുക്കുന്നില്ല.

logo
The Fourth
www.thefourthnews.in