അരിക്കൊമ്പന്‍ ദൗത്യം
അരിക്കൊമ്പന്‍ ദൗത്യം

ചിന്നക്കനാല്‍ നിവാസികള്‍ അനുഭവിച്ച പ്രയാസം മേഘമലയിയിലും നേരിട്ടേക്കും; അരിക്കൊമ്പന്‍ വിഷയത്തില്‍ വനംമന്ത്രി

അരിക്കൊമ്പനെ കുങ്കിയാന ആക്കണമമെന്നായിരുന്നു വനം വകുപ്പിന്റെ നിര്‍ദേശം
Updated on
1 min read

ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന മേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ തമിഴ് നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍. ചിന്നക്കനാലിലെ ജനങ്ങള്‍ അനുഭവിച്ച പ്രയാസം മേഘമലയിലെ ജനങ്ങളും അനുഭവിക്കേണ്ടിവരുമെന്ന ആശങ്ക ഉണ്ടെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ മലയോര മേഖലയില്‍ നിരന്തരം സാന്നിധ്യമായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അരിക്കൊമ്പന്‍ ദൗത്യം
ചിന്നക്കനാലിനെ വിറപ്പിക്കുന്ന ആനകളെ എങ്ങനെ തിരിച്ചറിയാം

ഉള്‍വനത്തിലേക്ക് വന്യ മൃഗങ്ങളെ അയച്ചത് കൊണ്ട് മാത്രം അവയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാകില്ല. അരിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ കൃത്യമായ വിവരം ലഭിക്കുന്നുണ്ട്, കേരളവും തമിഴ്‌നാടും ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണ്. ആനയുടെ സഞ്ചാരത്തില്‍ നിന്നും ഇത് വ്യക്തമാണ്. റേഡിയോ കോളര്‍ സിഗ്‌നല്‍ ഇടയ്ക്ക് നഷ്ടപ്പെടുന്നത് മൊബൈലിന്റെ സിഗ്‌നല്‍ നഷ്ടപ്പെടുന്നത് പോലെയാണ്. ഇതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരിക്കൊമ്പന്‍ ദൗത്യം
അരിക്കൊമ്പന്റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ല; തുമ്പിക്കൈയിൽ പരുക്ക്

കൃത്യമായ വിവരങ്ങള്‍ കേരളം തമിഴ്നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും മന്ത്രി തള്ളി. അരിക്കൊമ്പന്‍ വിഷയത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനം വകുപ്പ് നടത്തിയത്. ദൗത്യ സംഘത്തിലെ മുഴുവന്‍ പേരെയും കോടതി അഭിനന്ദിച്ചു. ഇതിന് വേണ്ടരീതിയില്‍ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചിന്നക്കനാലില്‍ നിന്ന് പെരിയാർ കടുവാ സങ്കേതത്തിൽ കോക്കാറ ഗേറ്റിൽ നിന്ന് 18 കിലോമീറ്റർ അകത്തേക്ക് മാറി ഉൾവനത്തിലാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. എന്നാല്‍ അരിക്കൊമ്പനിപ്പോള്‍ തമിഴ്നാട് വനമേഖലയിലെ ജനവാസ മേഖലയില്‍ രണ്ട് ദിവസമായി തുടരുകയാണ്.

logo
The Fourth
www.thefourthnews.in