അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കും
Updated on
1 min read

അരിക്കൊമ്പനെ തമിഴ്‌നാട് തിരുനെല്‍വേലിയിലെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. പിടികൂടി 24 മണിക്കൂറികള്‍ക്ക് ശേഷമാണ് കൊമ്പനെ തുറന്ന് വിട്ടത്. തുമ്പിക്കൈയിലേയും കാലിലേയും പരുക്കിന് ചികിത്സ നല്‍കിയ ശേഷമാണ് ആനയെ തുറന്ന് വിട്ടതെന്ന് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അരിക്കൊമ്പന്റെ ആരോഗ്യം തൃപ്തികരമാണെന്ന് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡി അറിയിച്ചു. ടെലിമെട്രിക് ഉപകരണം വഴി റേഡിയോ കോളറിലെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ആനയെ കാട്ടില്‍ ഇറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

മയക്കുവെടിയേറ്റ ആന ഒരു ദിവസമായി ആനിമല്‍ ആംബുലന്‍സില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ആനയെ മയക്കുവെടി വച്ചത്. തേനിക്ക് സമീപത്തെ പൂശനംപെട്ടി ജനവാസ മേഖലയില്‍ എത്തിയ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഉസലംപെട്ടി വെള്ളിമലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും തിരുനെല്‍വേലി വനപ്രദേശത്തേക്ക് കൊണ്ടുപോയി.

അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്നാട് വനംവകുപ്പ്
'ആരോഗ്യനില തൃപ്തികരമല്ല'; അരിക്കൊമ്പനെ ഉടൻ കാട്ടിലേക്ക് തുറന്നുവിടാനാകില്ലെന്ന് തമിഴ്നാട് വനംവകുപ്പ്

ഇതിനിടെ ആനയെ വനത്തിൽ ഇറക്കി വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അരിക്കൊമ്പനെ തിങ്കളാഴ്ച വനത്തിൽ ഇറക്കിവിടരുതെന്ന് നിര്‍ദേശിച്ചിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഇന്ന് വീണ്ടും കോടതി ഹര്‍ജി പരിഗണിക്കും.

logo
The Fourth
www.thefourthnews.in