അർജുന്‍ ആയങ്കി
അർജുന്‍ ആയങ്കി

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: അർജുന്‍ ആയങ്കി അറസ്റ്റില്‍

കടത്തിയ സ്വർണം കാരിയറുടെ സഹായത്തോടെ കവർച്ച ചെയ്തെന്നാണ് കേസ്
Updated on
1 min read

കരിപ്പൂർ സ്വർണക്കവർച്ചാ കേസില്‍ അർജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂർ പയ്യന്നൂർ പെരിങ്ങോമില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അർജുനെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കടത്തിയ സ്വർണം കാരിയറുടെ സഹായത്തോടെ കവർച്ച ചെയ്തെന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതിയാണ് അർജുന്‍ ആയങ്കി. പരപ്പനങ്ങാടി സിപിഎം നഗരസഭ മുന്‍ കൗണ്‍സിലർ മൊയ്തീന്‍കോയ ഉള്‍പ്പെടെ നാല് പേർ മുന്‍പ് അറസ്റ്റിലായിരുന്നു.

ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം. ജിദ്ദയില്‍ നിന്ന് തിരൂർ സ്വദേശി നാട്ടിലേക്ക് കടത്തിയ സ്വർണം അർജുന്‍ ആയങ്കിയും സംഘവും കവർച്ച ചെയ്തെന്നാണ് കേസ്. കരിപ്പൂരിലെത്തിച്ച 975 ഗ്രാം സ്വർണം തട്ടിയെടുക്കാന്‍ കാരിയറുടെയും സഹായം ലഭിച്ചു.

2021 ലെ രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അർജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്. സ്ഥിരം കുറ്റവാളിയാണെന്ന് കാണിച്ച് നേരത്തെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീടത് റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയത്. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in