ആര്യാടന് വിട ചൊല്ലി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ആര്യാടന് വിട ചൊല്ലി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

9 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദില്‍
Updated on
1 min read

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് . രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാരം. ഹൃദ്രോഗ - ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടന്‍ മുഹമ്മദ് ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലുള്ള രാഹുല്‍ഗാന്ധി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

മലബാറില്‍ നിന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എട്ട് തവണ വിജയിച്ച ആര്യാടന്‍, 1980-82 കാലത്തെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വനം വകുപ്പ് മന്ത്രിയായും എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍- ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചു.

ആര്യാടന് വിട ചൊല്ലി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
രാഷ്ട്രീയത്തില്‍ വഴികാട്ടിയായ ജ്യേഷ്‌ഠ സഹോദരന്‍; ആര്യാടന്റെ വിയോഗം തീരാനഷ്ടമെന്ന് രാഹുല്‍ ഗാന്ധി

1935 ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉണ്ണീന്‍-കാദിയമുണ്ണി ദമ്പതികളുടെ മകനായി ജനിച്ച ആര്യാടന്‍ മുഹമ്മദ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1952-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആര്യാടന്‍ മുഹമ്മദ്, 1958 മുതല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. കോഴിക്കോട് ഡിസിസി, മലപ്പുറം ഡിസിസി എന്നിവയുടെ പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ആര്യാടന് വിട ചൊല്ലി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
കിഴക്കന്‍ ഏറനാടും ആര്യാടന്‍ മുഹമ്മദും സഖാവ് കുഞ്ഞാലിയും

1977ലാണ് നിലമ്പൂരില്‍ നിന്നും ആദ്യമായി ആര്യാടന്‍ മുഹമ്മദ് നിയസമഭയിലേക്ക് വിജയിക്കുന്നത്. 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലും വിജയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു.1965 ലും 1967 ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോല്‍വി ഏറ്റുവാങ്ങി. 1969ല്‍ നടന്ന കുഞ്ഞാലി വധക്കേസില്‍ ആര്യാടന്‍ മുഹമ്മദ് പ്രതിയായിരുന്നു. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in