നിയമസഭാ സംഘർഷം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി; അന്വേഷണത്തിന് പുതിയ സംഘം

നിയമസഭാ സംഘർഷം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി; അന്വേഷണത്തിന് പുതിയ സംഘം

വാച്ച് ആൻഡ് വാര്‍ഡിന് കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐ പി സി 326ാം വകുപ്പ് ഒഴിവാക്കിയത്
Updated on
1 min read

നിയമസഭയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് ചുമതല. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ഐ പി സി 326 വകുപ്പും പോലീസ് ഒഴിവാക്കി. വാച്ച് ആൻഡ് വാര്‍ഡിന് കൈയ്ക്ക് പൊട്ടലില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി പരുക്കേല്‍പിച്ചതിനുള്ള ഐ പി സി 332 വകുപ്പ് നിലനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ നടത്തിയ തുടര്‍ പരിശോധനയ്ക്ക് ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്.

നിയമസഭാ സംഘർഷം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി; അന്വേഷണത്തിന് പുതിയ സംഘം
പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ്; നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും

വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന പരാതിയിൽ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിന് കാരണമായത്. സ്പീക്കർക്ക് സിനുള്ളിലേക്ക് കയറാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇവരെ മാറ്റാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

നിയമസഭാ സംഘർഷം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി; അന്വേഷണത്തിന് പുതിയ സംഘം
പോലീസ് വെട്ടിലായി; പരുക്കേറ്റ വാച്ച് ആൻഡ് വാര്‍ഡുകളുടെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

വലത് കൈമുട്ടിന് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ തുടര്‍ ചികിത്സയിലെ റിപ്പോര്‍ട്ടിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. ഡിസ്ചാര്‍ജ് സമ്മറിയും സ്‌കാനിങ് റിപ്പോര്‍ട്ടും ആശുപത്രിയില്‍ നിന്ന് പോലീസിന് നല്‍കിയതോടെയാണ് പോലീസ് 326 വകുപ്പ് ഒഴിവാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in