നിയമസഭ കയ്യാങ്കളി
നിയമസഭ കയ്യാങ്കളി

നിയമസഭ കയ്യാങ്കളി കേസ്: സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികള്‍ ഹാജരാകണം

പ്രതികൾ സെപ്റ്റംബർ 14 ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം
Updated on
1 min read

നിയമസഭ കയ്യാങ്കളി കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഈമാസം 14ന് കീഴ്‌ക്കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസിലെ പ്രതികൾ സെപ്റ്റംബർ 14ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് സിയാദ് റഹ്മാന്‍ പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു. കേസിലെ പ്രതികളായ മന്ത്രി വി ശിവൻകുട്ടി, എംഎൽഎ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവരുൾപ്പെടെ ആറ് പേരും കീഴ്‌ക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് പ്രതികൾ ഹാജരാകണമെന്ന് കീഴ്‌ക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. നിരവധി തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെപ്റ്റംബർ 14ന് ഹാജരാകാന്‍ കോടതി അവസാന തീയതി അറിയിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in