കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ്  ബസിനു നേരെ ആക്രമണം

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം

അക്രമണം ബംഗളുരു-മൂന്നാര്‍ ബസിനു നേരെ
Updated on
1 min read

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനു നേരെ ആക്രമണം. ബെംഗളൂരുവില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന KL -15 A 2377 നമ്പര്‍ സ്വിഫ്റ്റ് ഡീലക്‌സ് ബസ്സിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. വൈകുന്നേരം 5.30 ന് മാണ്ഡ്യ, എലിയൂര്‍ സര്‍ക്കിളില്‍ വെച്ചായിരുന്നു സംഭവം.

പിന്നിലുണ്ടായിരുന്ന കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്, കാര്‍ ഡ്രൈവറും പുറകെ എത്തിയ ബൈക്ക് യാത്രികനും ബസ് വളഞ്ഞു കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഡ്രൈവര്‍ സനൂപിനു പരുക്കേറ്റു.

കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. സംഭവസമയം 36 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മാണ്ഡ്യ റൂറല്‍ പോലീസില്‍ പരാതി നല്‍കിയതായി ഡ്രൈവര്‍ അറിയിച്ചു. യാത്രക്കാരെ കെഎസ്ആര്‍ടിസിയുടെ മറ്റൊരു ബസില്‍ സുല്‍ത്താന്‍ ബത്തേരിയിലേക്കു അയച്ചു.

logo
The Fourth
www.thefourthnews.in