മധു
മധു

അട്ടപ്പാടി മധു വധക്കേസില്‍ വിധി ഈ മാസം 18ന്

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 121 സാക്ഷികളില്‍ 24 പേര്‍ നേരത്തെ കൂറുമാറിയിരുന്നു
Updated on
1 min read

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ ഈ മാസം 18ന് വിധി പറയും. വിചാരണ നടപടികള്‍ പൂര്‍ത്തിയായി. ഇരുഭാഗത്തിന്റേയും വാദങ്ങള്‍ വിശദമായി കേട്ട മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതി കേസ് ഈ മാസം 18 ലേക്ക് വിധി പറയാനായി മാറ്റി.

കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 121 സാക്ഷികളില്‍ 24 പേര്‍ നേരത്തെ കൂറുമാറിയിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ഇവര്‍ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി 12 പ്രതികളുടെ ജാമ്യം നേരത്തെ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. പിന്നീട്, സാക്ഷി വിസ്താരം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തില്‍ റിമാൻഡിലുള്ള 11 പ്രതികൾക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മധു
മധു വധക്കേസ്: 11 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മധു ആള്‍ക്കൂട്ട കൊലപാതകത്തിനിരയായത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മര്‍ദിക്കുന്നത് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. മധു കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്. മധുവിന്റെ അമ്മ മല്ലിയുടേയും സഹോദരി സരസുവിന്റെയും അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.

logo
The Fourth
www.thefourthnews.in