മധു
മധു

മധു വധക്കേസ്; അതിവേഗ വിസ്താരം ഇന്നുമുതല്‍, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറിയ സാഹചര്യത്തില്‍ വിചാരണ ഈമാസം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
Updated on
1 min read

സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടി മധുക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നു. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതിയിലാണ് അതിവേഗ വിസ്താരം ഇന്ന് ആരംഭിക്കുന്നത്. 25 മുതല്‍ 31 വരെ സാക്ഷികളെയാണ് വിസ്തരിക്കുക. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയ സാഹചര്യത്തില്‍ വിചാരണ ഈമാസം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാനാണ് തീരുമാനം. ആകെ രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്.

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനാണ് വിചാരണാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇക്കാര്യവും കോടതി ഇന്ന് പരിഗണിക്കും.

സുപ്രധാനമായ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വിചാരണാ വേളയിലും ഉറച്ചുനില്‍ക്കുന്നത്.

പ്രതികള്‍ മധുവിനെ പിടിച്ചുകെട്ടി മുക്കാലിയിലെത്തിക്കുന്നതും മര്‍ദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടെന്ന് മൊഴി നല്‍കിയവര്‍ ഉള്‍പ്പെടെയാണ് മൊഴി മാറ്റിയത്. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട 10 മുതല്‍ 17 വരെ സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവരാണെന്നതും ശ്രദ്ധേയമാണ്. സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം കേസിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പ്രോസിക്യൂഷന്‍ പങ്കുവെച്ചിരുന്നു. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബവും പങ്കുവെച്ചിരുന്നു.

 മധു
മധു വധക്കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, കോടതിയില്‍ പരാതി നല്‍കി

സുപ്രധാനമായ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വിചാരണാ വേളയിലും ഉറച്ചുനില്‍ക്കുന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നാണ് സുരേഷിന്‍റെ മൊഴി. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും, ചവിട്ടേറ്റു മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. മധു വധക്കേസില്‍ ആകെ 116 പ്രതികളാണുള്ളത്

മധുക്കേസില്‍ ഫലപ്രദമായ രീതിയില്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ട് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം
വി.എം സുധീരന്‍

അതേസമയം, മധുക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ രംഗത്തെത്തി. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം മധുകൊലക്കേസില്‍ നിഷ്‌ക്രിയമായി, കേവലം കാഴ്ച്ചക്കാരായി മാറുന്ന അവസ്ഥയിലാണെന്നാണ് സുധീരന്റെ ആരോപണം. ഫലപ്രദമായ രീതിയില്‍ എല്ലാ പഴുതുകളും അടച്ചുകൊണ്ട് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു

logo
The Fourth
www.thefourthnews.in