മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം;  മുക്കാലിയില്‍ പോയിട്ടില്ലെന്ന് 46ാം സാക്ഷി

മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം; മുക്കാലിയില്‍ പോയിട്ടില്ലെന്ന് 46ാം സാക്ഷി

സംഭവം നടക്കുമ്പോള്‍ മുക്കാലിയില്‍ പോയിട്ടില്ലെന്ന് ലത്തീഫ് കോടതിയില്‍
Updated on
1 min read

അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറ്റം തുടരുന്നു. കേസിലെ നാല്‍പ്പത്തിയാറാം സാക്ഷിയായ അബ്ദുല്‍ ലത്തീഫാണ് ഏറ്റവും ഒടുവില്‍ മൊഴി കോടതിയില്‍ തിരുത്തിയത്. തനിക്ക് കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്നും, സംഭവം നടക്കുമ്പോള്‍ മുക്കാലിയില്‍ പോയിട്ടില്ലെന്ന് ലത്തീഫ് കോടതിയില്‍ പറഞ്ഞു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 22 ആയി.

മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം;  മുക്കാലിയില്‍ പോയിട്ടില്ലെന്ന് 46ാം സാക്ഷി
'എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല'; മധു വധക്കേസില്‍ 36-ാം സാക്ഷിയും കൂറുമാറി

വിചാരണക്കിടെ കോടതിയില്‍ കാണിച്ച ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞു. ഇതോടെ ദൃശ്യങ്ങളും പാസ്പോര്‍ട്ടിലെ ഫോട്ടോയും ഫോറന്‍സിക് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇന്ന് സാക്ഷി വിസ്താരം തുടങ്ങിയപ്പോള്‍ തന്നെ ലത്തീഫ് പൂര്‍ണമായും നിസഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിനിടെ, കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി വിചാരണാ കോടതിയെ സമീപിച്ചു. വിചാരണ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി വിധിപറയാന്‍ ഇരിക്കെയാണ് അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് വിചാരണക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക.

കേസിലെ 12 പ്രതികളുടെ ജാമ്യം നേരത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നീതിയുക്തമായ വിചാരണ നടത്താന്‍ ജാമ്യം റദ്ദാക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു വിചാരണക്കോടതിയുടെ വാദം. ഹൈക്കോടതി അനുവദിച്ച ജാമ്യം കീഴ്ക്കോടതി എങ്ങനെ റദ്ദാക്കുമെന്ന ചോദ്യത്തോടെ ആയിരുന്നു ഹൈക്കോടതി വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

മധുവധക്കേസില്‍ വീണ്ടും കൂറുമാറ്റം;  മുക്കാലിയില്‍ പോയിട്ടില്ലെന്ന് 46ാം സാക്ഷി
മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ വിധി ഇന്ന്

കേസിലെ 12 പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. കേസിലെ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതികള്‍ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകളും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി വിചാരണക്കോടതി ഉത്തരവിറക്കിയത്.

logo
The Fourth
www.thefourthnews.in