മാല പാർവതി
മാല പാർവതി

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: നടി മാല പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം

മാല പാർവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് അയച്ചിട്ടുണ്ടെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്
Updated on
2 min read

വിർച്വൽ അറസ്റ്റ് തട്ടിപ്പ് വഴി നടി മാല പാർവതിയി നിന്ന് പണം തട്ടാൻ ശ്രമം. എംഡിഎംഎ അടങ്ങിയ കൊറിയര്‍ തടഞ്ഞുവെച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാർഡ് കാണിച്ച് മുംബൈ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞത് നടിയെ തട്ടിപ്പുകാർ സമീപിച്ചത്. എന്നാൽ സമയോചിതമായ ഇടപെടൽ മൂലം സമയം നഷ്ടമായില്ല. ഒരു മണിക്കൂറോളം നടിയെ വിർച്വൽ അറസ്റ്റിലാക്കിയിരുന്നു.

മാല പാർവതി
കോർട്ട് റൂം ഡ്രാമ ജോണറിൽ സാബുമോൻ സംവിധായകനാവുന്ന ആദ്യ ചിത്രം; നായിക പ്രയാ​ഗ മാർട്ടിൻ

മധുരയിൽ ഷൂട്ടിങ്ങിലായിരുന്നു മാലാ പാർവതി. ഇതിനിടെയാണ് കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞത് തട്ടിപ്പ് സംഘം മാല പാര്‍വതിയെ വാട്‌സ്ആപ്പിൽ വിളിച്ചത്. വിക്രം സിങ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചത്. മാല പാർവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ടെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ തുടങ്ങിയവയായിരുന്നു പാക്കേജിലുണ്ടായിരുന്നതെന്നും അറിയിച്ചു.

മാല പാർവതി
മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍

മാലാ പാർവതി കൂടുതൽ വിശദീകരണം തേടിയപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു. മുംബൈ ക്രൈം ബ്രാഞ്ചാണ് വിളിക്കുന്നതെന്ന് ഉറപ്പിക്കാനായി വ്യാജ ഐഡി കാർഡ് അയച്ചുകൊടുത്തു. സംഭവത്തിൽ മുംബൈയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ശേഷം സഹകരിക്കണമെന്നു പറഞ്ഞ് ലൈവിൽ ഇരുത്തി. 72 മണിക്കൂർ നേരത്തേക്ക് നിരീക്ഷണത്തിലാക്കിയെന്നും തട്ടിപ്പുകാർ പറഞ്ഞതായി മാല പാർവതി പറഞ്ഞു.

"മാല പാര്‍വതി, 208 കെപി എന്‍ജിനീയറിങ് കോംപൗണ്ട്, നിയര്‍ സമ്മര്‍ പ്ലാസ, മാറത്ത് റോഡ്, അന്ധേരി, ഈസ്റ്റ് മുംബൈ’ ഈ അഡ്രസില്‍ നിന്നുമാണ് തായ്‌വാനില്‍ ജാക്ക് ലിന്‍ എന്നയാള്‍ക്കാണ് കൊറിയര്‍ പോയിരിക്കുന്നതെന്നാണ് തട്ടിപ്പുകാർ പറഞ്ഞത്.

''ഓര്‍ഡര്‍ നമ്പറും തായ്‌വാനിലെ ഒരു പിന്‍കോഡും പറഞ്ഞുതന്നു. അതില്‍ നിയമവിരുദ്ധ സാധനങ്ങളാണുള്ളതെന്നും പറഞ്ഞു. ഞാനിത് അയച്ചിട്ടില്ലെന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ മാഡം, ഇത് വലിയ സ്‌കാം ആണ്, പലര്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞു. അവർ ഞങ്ങള്‍ക്ക് ഒരു ഹോട്ട്‌ലൈന്‍ നമ്പര്‍ തന്നിട്ട്, വേണമെങ്കില്‍ കണക്ട് ചെയ്യാം, ഒന്ന് കംപ്ലെയ്ന്റ് ചെയ്യുന്നത് നല്ലതാണ്, നാളെ ഇത് പ്രശ്‌നമാകരുതെന്ന് പറഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഇവിടെനിന്ന് അങ്ങനെ കണക്ട് ചെയ്യാന്‍ പറ്റില്ലെന്ന് എനിക്ക് ചിന്തിക്കാന്‍ പറ്റിയില്ല. നമ്പര്‍ തന്നാല്‍ ഞാന്‍ വിളിക്കാമെന്ന് പറയാന്‍ പറ്റിയില്ല. ഇതിനെക്കുറിച്ച് ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് പറ്റിയില്ല. അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു," മാല പാർവതി പറയുന്നു.

മാല പാർവതി
ടൊവിനോ ചിത്രം അജയന്‌റെ രണ്ടാം മോഷണത്തിന്‌റെ വ്യാജപ്രിന്റ് പ്രചരണം; രണ്ട് പ്രതികള്‍ പിടിയില്‍

"വാട്സാപ്പിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ ഡി. കാർഡ് ഗൂഗിളിൽ പരിശോധിച്ചു. ഐ ഡി കാർഡിൽ അശോകസ്തംഭം കാണാത്തതിനാൽ സംശയം തോന്നി. ട്രാപ്പ് ആണെന്ന് മാനേജർ അപ്പോൾ തന്നെ പറയുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കോൾ കട്ടാക്കി പോയി," മാലാ പാർവതി പറഞ്ഞു.

logo
The Fourth
www.thefourthnews.in