കരിപ്പൂരില്‍ വൻ സ്വർണവേട്ട: കടത്തിന് സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍

കരിപ്പൂരില്‍ വൻ സ്വർണവേട്ട: കടത്തിന് സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍

2.5കോടി രൂപ വിലമതിക്കുന്ന 4.9 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്
Updated on
1 min read

കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തെത്തിക്കാന്‍ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍. യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ച് കിലോയിലേറെ സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിമാന കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വ്വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് പിടിയിലായത്. 2.5കോടി രൂപ വിലമതിക്കുന്ന 4.9 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

അറസ്റ്റിലായ സാജിദ് റഹ്മാൻ, സാമിൽ എന്നിവര്‍
അറസ്റ്റിലായ സാജിദ് റഹ്മാൻ, സാമിൽ എന്നിവര്‍

ദുബായില്‍ നിന്നും വന്ന വയനാട് സ്വദേശിയായ അസ്‌കറലി എന്ന യാത്രക്കാരന്റെ പെട്ടി പുറത്തെത്തിക്കാന്‍ ശ്രമിക്കവേയാണ് സീനിയര്‍ എക്‌സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍ പിടിയിലായത്. കസ്റ്റംസിന്റെ സ്‌കാനര്‍ പരിശോധനയില്‍ പെട്ടിക്കുള്ളില്‍ സ്വര്‍ണ മിശ്രിതം കണ്ടെത്തിയിരുന്നു. എന്നാല്‍ യാത്രക്കാരന്‍ മുങ്ങിയതോടെ പെട്ടി തുറന്നു പരിശോധിക്കുന്നതിന് കസ്റ്റംസ് സാങ്കേതിക പ്രശ്‌നം നേരിട്ടു. തുടര്‍ന്ന് മറ്റ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ പെട്ടി തുറക്കുകയായിരുന്നു. ജീവനക്കാരായ സാജിദ് റഹ്‌മാന്‍, മുഹമ്മദ് സാമില്‍ എന്നിവര്‍ നേരത്തെയും സമാനമായ രീതിയില്‍ സ്വര്‍ണകടത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി.

logo
The Fourth
www.thefourthnews.in