മനം നിറഞ്ഞ് ഭക്തര്‍; ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമാപനം
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നിയന്ത്രണങ്ങളില്ലാതെ നടന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. പൊങ്കാലയുടെ നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി. ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി ഇതര ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അകേസമയം തന്നെ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വ്തതില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം നഗരം പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം നഗരം പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് അധികൃതര്‍
രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങിന് തുടക്കം കുറിച്ചത്. 10.30ഓടെ പണ്ടാരയടുപ്പില്‍ ക്ഷേത്രം മേല്‍ശാന്തി തീ പകര്‍ന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് നഗരത്തിന്റെ വിവിധ കോണുകളില്‍ പൊങ്കാല അടുപ്പൊരുക്കി മഹോത്സവത്തിന്റെ ഭാഗമായത്. ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2.30ഓടെ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിച്ച് നിവേദിച്ചു.
വിശ്വാസികള്‍ മടങ്ങുന്നതോടെ നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. ആയിരത്തോളം വളണ്ടിയര്‍മാരെയാണ് ഇതിനായി നഗരസഭ നിയോഗിച്ചിട്ടുള്ളത്. പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളും പൊങ്കാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രാത്രി 9 മണി മുതൽ റോഡുകൾ കഴുകി വൃത്തിയാക്കും. സെക്രട്ടറിയേറ്റ് മുന്നിൽ നിന്നുമാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുക.