മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണം; യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണം; യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം

ഓട്ടോണമസ് പദവി പിന്‍വലിച്ച് പരീക്ഷ നടത്തിപ്പുള്‍പ്പെടെയുള്ള ചുമതല എംജി സര്‍വകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി
Updated on
1 min read

മഹാരാജാസ് കോളേജിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന നിലവിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണമെന്നാവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കി. ഓട്ടോണമസ് പദവി പിന്‍വലിച്ച് പരീക്ഷ നടത്തിപ്പുള്‍പ്പെടെയുള്ള ചുമതല എംജി സര്‍വകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.

കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും, വിദ്യാര്‍ത്ഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴിലാണ് കോളേജിന്റെ ഭരണം

കോളേജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും, വിദ്യാര്‍ത്ഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴിലാണ് കോളേജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍. പട്ടികജാതി സംവരണം അട്ടിമറിച്ച് വനിത നേതാവിന് സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നല്‍കിയ മുന്‍ വിസി, യുജിസി ചട്ടത്തില്‍ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും യൂണിവേഴ്‌സിറ്റി ചട്ടത്തില്‍ പട്ടിക ജാതി ഒഴിവുകള്‍ പ്രത്യേക വിജ്ഞാപനം ചെയ്ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി അവകാശപെട്ടു.

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണം; യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം
നീതി നിഷേധിക്കപ്പെട്ടാല്‍ സഹായം തേടാം; കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ഥി സംഘടനാ നേതാവിന് പരോള്‍ ലഭിക്കാന്‍ കോടതിയില്‍ ഹാള്‍ ടിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നത് കൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നതായും, ഗസ്റ്റ് അധ്യാപികയുടെ സര്‍ട്ടിഫിക്കറ്റിനുപയോഗിച്ച ലെറ്റര്‍പാഡും, സീലും ഒപ്പും കോളേജിന്റെതായിരുന്നുവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മറ്റി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ചു് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ഓട്ടോമസ് പദവി നല്‍കേണ്ട നിലയിലേക്ക് നമ്മുടെ പൊതു സമൂഹം ഉയര്‍ന്നിട്ടില്ല എന്നതുകൊണ്ട് ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ വ്യാപകമാകാന്‍ സാധ്യത കൂടുതലാണെന്നും സമിതി നിവേദനത്തില്‍ പറയുന്നു.

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി പിന്‍വലിക്കണം; യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം
കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ വിദ്യ സമര്‍പ്പിച്ച സർട്ടിഫിക്കറ്റും വ്യാജം; പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിച്ച് മുൻ വിസി

അതേസമയം, മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യയുടെ പ്രവര്‍ത്തികളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫും ആവശ്യപ്പെട്ടു. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലര്‍ത്തുന്ന ക്യാമ്പസുകളുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതിനു കാരണമാകും. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും യോഗ്യതയുള്ള നിരവധി യുവാക്കള്‍ ജോലിക്കായ് പുറത്തു കാത്തു നില്‍ക്കുമ്പോള്‍ തട്ടിപ്പുകളിലൂടെ ചിലര്‍ തൊഴില്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in