അപൂര്‍വ കരള്‍രോഗവുമായി കുഞ്ഞ് ഇസ, ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം; സുമനസുകളുടെ സഹായം തേടി കുടുംബം

അപൂര്‍വ കരള്‍രോഗവുമായി കുഞ്ഞ് ഇസ, ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം; സുമനസുകളുടെ സഹായം തേടി കുടുംബം

വിദഗ്ധ പരിശോധനയില്‍, അടിയന്തരമായി കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്
Updated on
1 min read

എക്‌സ്ട്രഹെപ്പാറ്റിക് ബിലിയറി അട്രീസിയ എന്ന ഗുരുതര കരൾ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കു കുടുംബം സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിനോജ് സി ബിയുടെയും ജിസ്നയുടെയും മകൾ ഇസ ആനിനാണ് സഹായം വേണ്ടത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇസ നാളെ ശസ്ത്രക്രിയക്ക് വിധേയയാകും. 35 ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്.

അപൂര്‍വ കരള്‍രോഗവുമായി കുഞ്ഞ് ഇസ, ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം; സുമനസുകളുടെ സഹായം തേടി കുടുംബം
'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

നവജാതശിശുക്കളെ ബാധിക്കുന്ന അപൂര്‍വവും എന്നാൽ ഗുരുതരവുമായ കരൾ രോഗമാണ് എക്സ്ട്രാഹെപ്പാറ്റിക് ബിലിയറി അത്രേസിയ. കരളിനു പുറത്തും അകത്തുമുള്ള പിത്തരസം ഒഴുകുന്ന ചെറിയ കുഴലുകളിൽ തടസം കാണപ്പെടുന്നതാണ് രോഗാവസ്ഥ. ചില കുഞ്ഞുങ്ങളിൽ ജന്മനാ തന്നെ ഈ കുഴലുകൾക്കു തടസ്സം കാണപ്പെടുന്നു.

അടിയന്തരമായി കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കരൾ പകുത്തുനൽകാൻ മാതാവ് ജിസ്ന തയ്യാറാണ്.

എന്നാൽ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 35 ലക്ഷം രൂപ ആവശ്യമായി വരുന്നതാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നത്. വളരെ സാധാരണക്കാരായ കുടുംബത്തിന് താങ്ങാവുന്നതല്ല ഇത്രയും വലിയ സംഖ്യ. അതിനാൽ സുമനസുകളുടെ കനിവ് തേടുകയാണ് കുടുംബം.

അപൂര്‍വ കരള്‍രോഗവുമായി കുഞ്ഞ് ഇസ, ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം; സുമനസുകളുടെ സഹായം തേടി കുടുംബം
പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

സഹായിക്കാന്‍ കഴിയുന്നവര്‍ക്ക് ഇസയുടെ പിതാവ് വിനോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അയയ്ക്കാം. അക്കൗണ്ട് വിവരം:

വിനോജ് സി ബി

A/C: 50100546113856

എച്ച് ഡി എഫ് സി ബാങ്ക്, വഴുതക്കാട് ബ്രാഞ്ച്, തിരുവനന്തപുരം

ഐ എഫ് എസ് സി കോഡ്: HDFC0000063

മൊബൈല്‍: +919656814563, +917306341012

logo
The Fourth
www.thefourthnews.in