കൊല്ലപ്പെട്ട കൃപേഷും ശരത്ലാലും
കൊല്ലപ്പെട്ട കൃപേഷും ശരത്ലാലും

പെരിയ ഇരട്ടക്കൊലക്കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

നിലവിൽ പ്രതികൾക്ക് ജാമ്യം നൽകാനുള്ള സാഹചര്യമില്ലെന്ന് കോടതി
Updated on
1 min read

പെരിയ ഇരട്ടക്കൊലപാതക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. പ്രതികളായ പ്രദീപ്,എ. സുരേന്ദ്രൻ,റെജി വർഗീസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സിബിഐ കോടതി തള്ളിയത്.നിലവിൽ പ്രതികൾക്ക് ജാമ്യം നൽകാനുള്ള സാഹചര്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മൂന്ന് പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. പ്രതികൾക്ക് പ്രാദേശികമായി വലിയ സ്വാധീനമുണ്ട്. അതിനാൽ ഇവർ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചു. പ്രദീപ്, എ. സുരേന്ദ്രൻ,റെജി വർഗീസ് എന്നിവർ കേസിലെ 11,15,17 പ്രതികളാണ് .

2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരായ പ്രതികൾ ഗൂഢാലോചന നടത്തി കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 24 പ്രതികളാണ് കേസില്‍ ഉള്ളത്.

logo
The Fourth
www.thefourthnews.in