ആരോഗ്യ  ഇൻഷുറൻസ് നൽകിയില്ല, ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ആരോഗ്യ ഇൻഷുറൻസ് നൽകിയില്ല, ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

അക്കൗണ്ട് ഉടമയ്ക്ക് വാഗ്ദാനം ചെയ്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനാലുണ്ടായ നഷ്ടം ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
Updated on
1 min read

അക്കൗണ്ട് ഉടമയ്ക്ക് വാഗ്ദാനം ചെയ്ത ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ഇൻഷുറൻസിന്റെ സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിനുണ്ടായ നഷ്ടം ബാങ്ക് നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം വടുതല സ്വദേശി വി ടി ജോർജിന് ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റേതാണ് ഉത്തരവ്.

ജോർജ് കാനറാ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കായുള്ള ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ചേർന്നിരുന്നു. പദ്ധതിക്കായി ബാങ്ക് ജോർജിന്റെ അക്കൗണ്ടിൽനിന്ന് പണം ഈടക്കുകയും ചെയ്തു. എന്നാൽ പോളിസി സർട്ടിഫിക്കറ്റ് വിവരങ്ങൾ ബാങ്ക് പരാതിക്കാരന് നൽകിയിരുന്നില്ല.

ആരോഗ്യ  ഇൻഷുറൻസ് നൽകിയില്ല, ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

പരാതിക്കാരൻ പിന്നീട് ആശുപത്രിയിൽ അഡ്മിറ്റായെങ്കിലും ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ക്ലെയിം നിഷേധിക്കപ്പെട്ടു. 90,000 രൂപ പരാതിക്കാരന് ചികിത്സയ്ക്കായി ചെലവഴിക്കേണ്ടിയും വന്നു.

ഇതേത്തുടർന്നാണ് ജോർജ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. പോളിസി സർട്ടിഫിക്കറ്റും വിവരങ്ങളും ഉപഭോക്താവിന് നൽകേണ്ടത് ബാങ്കിന്റെ ചുമതലയാണെന്ന് കമ്മിഷൻ പ്രസിഡൻറ് ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

ഉപഭോക്താവിന് ആശുപത്രി ബിൽ ഇനത്തിൽ ചെലവായ 90,000 രൂപയും ഇൻഷുറൻസ് നിഷേധിച്ചത് മൂലമുണ്ടായ കഷ്ടനഷ്ടങ്ങൾക്കും കോടതിച്ചെലവിനുമായി 60,000 രൂപയും 30 ദിവസത്തിനകം നൽകാൻ കമ്മിഷൻ കാനറാ ബാങ്കിന് നിർദേശം നൽകി.

ആരോഗ്യ  ഇൻഷുറൻസ് നൽകിയില്ല, ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
മോറോക്കോ ഭൂചലനം: നാലാം രാത്രിയും ജനം തെരുവിൽ, മരണം മൂവായിരത്തിലേക്ക്
logo
The Fourth
www.thefourthnews.in