മാത്യു കുഴൽനാടനെതിരെയുള്ള പരാതി; വിശദീകരണം തേടി ബാർ കൗൺസിൽ

മാത്യു കുഴൽനാടനെതിരെയുള്ള പരാതി; വിശദീകരണം തേടി ബാർ കൗൺസിൽ

മാത്യു കുഴൽനാടനെതിരെ അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നാണാവശ്യം
Updated on
1 min read

അഭിഭാഷകനായ മാത്യു എ കുഴൽനാടൻ എംഎൽഎക്കെതിരെയുള്ള പരാതിയിൽ കേരള ബാർ കൗൺസിൽ വിശദീകരണം തേടി. അഭിഭാഷകനായിരിക്കെ റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ എറണാകുളം കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവൻ നൽകിയ പരാതിയിലാണ് നടപടി. 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് ബാർ കൗൺസിൽ നൽകിയ നോട്ടീസിൽ പറയുന്നത്.

ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ട പ്രകാരം അഭിഭാഷകർ ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ പാടില്ല. അതിനാൽ മാത്യു കുഴൽനാടനെതിരെ അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നാണാവശ്യം

ചിന്നക്കനാൽ പഞ്ചായത്തിൽ കപ്പിത്താൻസ് ബംഗ്ലാവ് എന്ന പേരിൽ റിസോർട്ട് നടത്തുന്നത് മാത്യു എ കുഴൽനാടനാണ്. റിസോർട്ടിന് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നൽകിയത് മാത്യു കുഴൽനാടൻ, ടോം സാബു, ടോണി സാബു എിന്നവരുടെ പേരിലാണെന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ട പ്രകാരം അഭിഭാഷകർ ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ പാടില്ല. അതിനാൽ മാത്യു കുഴൽനാടനെതിരെ അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നാണാവശ്യം.

മാത്യു കുഴൽനാടനെതിരെയുള്ള പരാതി; വിശദീകരണം തേടി ബാർ കൗൺസിൽ
'അഭിഭാഷക ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചു'; മാത്യു കുഴൽനാടനെതിരെ ബാർ കൗണ്‍സിലിൽ പരാതി

ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിനായി നൽകിയ ലൈസൻസിന്റെ പകർപ്പുൾപ്പെടെയാണ് അഡ്വ. സജീവൻ പരാതി നൽകിയിട്ടുള്ളത്. ബാർ കൗൺസിൽ മാത്യു കുഴൽനാടനിൽ നിന്ന് വിശദീകരണം തേടി ഉചിതമായ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in