KERALA
മാടായിപ്പാറ, ഋതുഭേദങ്ങൾക്കനുസരിച്ച് നിറം മാറുന്ന പ്രദേശം
ഓണക്കാലത്തെ നിറഞ്ഞുപൂത്ത മാടായിപ്പാറ തേടി ദൂര ദേശങ്ങളിൽ നിന്നുപോലും നിരവധിപേരാണ് വന്നെത്തുന്നത്
ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വിപണി കീഴടുക്കുമ്പോൾ കണ്ണൂർ മാടായിപ്പാറയിൽ പ്രകൃതി ഒരുക്കിയത് കാക്കപ്പൂക്കളുടെ നീല വസന്തമാണ്. ഓണക്കാലത്തെ നിറഞ്ഞുപൂത്ത മാടായിപ്പാറ തേടി ദൂര ദേശങ്ങളിൽ നിന്നുപോലും നിരവധിപേരാണ് വന്നെത്തുന്നത്. ഋതുഭേദങ്ങൾക്കനുസരിച്ച് നിറം മാറുന്നൊരു കുന്നിൻ പ്രദേശമാണ് മാടായിപ്പാറ.
വേനൽകാലത്ത് ഉണങ്ങിയ പുല്ലുകളുടെ സ്വർണ്ണ വർണവും മഴകാലത്ത് തളിരിട്ട പച്ചപ്പും ഓണകാലത്തു പല നിറത്തിലുള്ള പൂക്കളുടെ വർണ്ണ കാഴ്ചകളുമാണ് മടയിപ്പാറ സമ്മാനിക്കാറുള്ളത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപാറയിൽ 300ലധികം വ്യസ്തമായ പൂക്കൾ വിരിയുന്ന ചെടികൾ ഉണ്ടെന്നാണ് പറയുന്നത്. 38 ഇനം പുൽച്ചെടികളും 500 ഓളം മറ്റ് ചെടികളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.