'ഞങ്ങളെ മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം'; ആവശ്യവുമായി മൂന്ന് ക്രിസ്ത്യന്‍ സഭകള്‍

'ഞങ്ങളെ മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം'; ആവശ്യവുമായി മൂന്ന് ക്രിസ്ത്യന്‍ സഭകള്‍

മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സഭകള്‍ ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്
Updated on
1 min read

സാമ്പത്തിക സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ മുന്നാക്ക വിഭാഗപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സഭകള്‍. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചാണ് ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. സിയോണ്‍ ചര്‍ച്ച് ഓഫ് ലൈറ്റ് എംപററി ഇമ്മാന്വല്‍ സഭ, യുയോമയ ക്രിസ്ത്യന്‍ സഭകളും സമാന ആവശ്യവുമായി രംഗത്തുണ്ട്. മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സഭകള്‍ ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

'ഞങ്ങളെ മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം'; ആവശ്യവുമായി മൂന്ന് ക്രിസ്ത്യന്‍ സഭകള്‍
സംവരണ സമ്പ്രദായം പുനഃപരിശോധിക്കണം, അനിശ്ചിതമായി തുടരാനാവില്ല: സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി പറഞ്ഞത്

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് സ്റ്റാറ്റിയൂട്ടറി ബോഡി എന്ന നിലയില്‍ മുന്നാക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഏതൊരു സമുദായത്തിന്റെയും അഭ്യര്‍ഥന പരിശോധിക്കാനുള്ള അധികാരം. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഈ സഭകള്‍ ഒന്നും കമ്മീഷന് മുന്നില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക സമുദായങ്ങള്‍ എന്നിവരില്‍ നിന്ന് മതം മാറിയ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളെയും മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ കമ്മീഷന്‍ എതിര്‍ത്തിരുന്നു. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ മുന്നാക്ക, പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള അംഗങ്ങളുണ്ടെന്നും അതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് മുന്നാക്ക പരിഗണന നല്‍കുന്നത് സാങ്കേതികമായി അസാധ്യമാണെന്നുമാണ് കമ്മീഷന്‍ നിലപാട്. കമ്മീഷന്‍ അംഗം മണി വിതയത്തിലെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാര്‍ത്ഥനാ ഗ്രൂപ്പിലെ എസ് സി എസ്ടി ഒബിസി വിഭാഗക്കാര്‍ക്ക് അര്‍ഹമായ സമുദായ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ സാഹചര്യത്തില്‍ ഈ വിഭാഗത്തിന് മൊത്തമായി മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചിലര്‍ക്ക് ഇരട്ട സംവരണം ലഭിക്കുന്ന നിലയുണ്ടാകും. എന്നാല്‍ മുന്നാക്ക സമുദായത്തില്‍പ്പെട്ടവരും സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്കും സാമ്പത്തിക പിന്നാക്കാവസ്ഥ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കമ്മീഷന്‍ അംഗം മണി വിതയത്തില്‍ വ്യക്തമാകുന്നു.

logo
The Fourth
www.thefourthnews.in