ഓണക്കാലത്ത്  റെക്കോര്‍ഡ് മദ്യവില്‍പ്പന; ഉത്രാടം വരെ വിറ്റത് 624 കോടിയുടെ മദ്യം

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ഉത്രാടം വരെ വിറ്റത് 624 കോടിയുടെ മദ്യം

ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റില്‍.
Updated on
1 min read

ഒരോ ഓണക്കാലത്തും സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിക്കപ്പെടുക എന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. ഓണക്കാലത്ത് ബിവറേജസ് കോർപ്പറേഷന്‍ ഔട്ടലറ്റുകളിലൂടെ മാത്രം മലയാളി വാങ്ങിയത് 624 കോടിരൂപയുടെ മദ്യം. ബാറുകളിലൂടെയും മറ്റും വിറ്റഴിഞ്ഞ മദ്യത്തിന്‍റെ കണക്കുകൂട്ടാതെയാണിത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലെ മദ്യവില്പ‍ന 529 കോടിയായിരുന്നു. 95 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്.

ഉത്രാടം ദിനം മാത്രം ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ മലയാളി വാങ്ങിയത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിലായാണ് 624 കോടി രൂപയുടെ മദ്യം വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ്.1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്നു മാത്രം വിറ്റഴിച്ചത്. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, ഔട്ട്‌ലെറ്റുകളും കോടികളുടെ മദ്യവില്പ‍നയുമായി തൊട്ടു പിന്നിലുണ്ട്. തിരുവോണ ദിനത്തിലടക്കം പ്രവർത്തിച്ച ബാറുകളുടെ കണക്കുകള്‍ കൂടി വരുമ്പോള്‍ മദ്യവില്‍പ്പന സർവ്വകാല റെക്കോര്‍ഡില്‍ എത്താനാണ് സാധ്യത.

logo
The Fourth
www.thefourthnews.in