കുറ്റവിമുക്തനായ ശേഷം
ആദ്യമായി മാർപാപ്പയെ സന്ദർശിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കുറ്റവിമുക്തനായ ശേഷം ആദ്യമായി മാർപാപ്പയെ സന്ദർശിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച
Updated on
1 min read

ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ ഫെബ്രുവരി എട്ടിനാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്തുവെന്ന കേസില്‍ കുറ്റവിമുക്തനായതിന് ശേഷം ആദ്യമായാണ് മാര്‍പാപ്പയുമായി ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച നടത്തിയത്.

ബിഷപ്പ് കുറ്റവിമുക്തനായതില്‍ പോപ്പ് സന്തോഷം പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കലിനെ മാര്‍പ്പാപ്പ ആശ്വസിപ്പിച്ചുവെന്നും സഭയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം കോടതി കുറ്റവിക്തനാക്കിയെങ്കിലും ബിഷപ്പിന് പുതിയ ചുമതലകൾ സഭ നല്‍കിയിട്ടില്ല.

കുറ്റവിമുക്തനായ ശേഷം
ആദ്യമായി മാർപാപ്പയെ സന്ദർശിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
ഭക്ഷണം നല്‍കുന്നില്ല, സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല; സി.ലൂസി കളപ്പുര സത്യാഗ്രഹത്തിന്

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ 2018 ഓഗസ്റ്റിലാണ് കേസിൽ ആദ്യമായി പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്തത്. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സെപ്റ്റംബര്‍ 21 ന് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധര്‍ രൂപതാ ബിഷപ്പ് സ്ഥാനം ഒഴിയേണ്ടി വന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2017 ജൂണിൽ കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച ബിഷപ്പ് പുറത്തിറങ്ങി. 2022 ജനുവരി 14 ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്. കോടതി വിധി വത്തിക്കാൻ അംഗീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in