സ്പീക്കറുടെ പരാമർശത്തിൽ എൻഎസ്എസ് പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി

സ്പീക്കറുടെ പരാമർശത്തിൽ എൻഎസ്എസ് പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി

യോജിച്ചുള്ള സമരത്തെ കുറിച്ച് ഇപ്പോൾ പറയാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
Updated on
1 min read

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്രാ പ്രതിഷേധത്തിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് എപ്പോഴും ഒപ്പം നില്‍ക്കാറുണ്ട്. നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ബിജെപി അണികള്‍ക്കോ നേതാക്കള്‍ക്കോ വിലക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുഷാർവെള്ളാപ്പള്ളിയും മറ്റുള്ളവരെ നിന്ദിക്കരുതെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.

സ്പീക്കറുടെ പരാമർശത്തിൽ എൻഎസ്എസ് പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി
സ്പീക്കറുടെ പരാമർശം: ശബരിമല പ്രക്ഷോഭത്തെ ഓര്‍മിപ്പിച്ച് സുകുമാരന്‍ നായരുടെ ഭീഷണി; എ കെ ബാലനും അധിക്ഷേപം

ഷംസീറിനെതിരായ പ്രതിഷേധങ്ങളും പരാതികളും കൂടുതല്‍ ശക്തമായി സംഘടിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്താനുള്ള അവസരമെന്നോണം രംഗത്തിറങ്ങുകയാണ് നേതാക്കള്‍. നിയമസഭാ സമ്മേളനം ആരംഭിച്ചാല്‍ സഭയ്ക്ക് പുറത്തും പ്രതിഷേധം നടത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഷംസീറിന്റെ പരമതനിന്ദ ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതാണെന്നും കെ സുരേന്ദ്രന്‍. ശബരിമല ആചാര ലംഘന വിഷയത്തില്‍ സിപിഎം നേരിട്ട പ്രതിഷേധം ഈ വിഷയത്തില്‍ ഷംസീറും നേരിടുമെന്ന് പറഞ്ഞ സുരേന്ദ്രൻ കേരളത്തില്‍ സിപിഎം മത ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നും ഷംസീറിനെയും മുഹമ്മദ് റിയാസിനെയും മുന്നില്‍ നിര്‍ത്തുകയാണെന്നും ആരോപിച്ചു.

സ്പീക്കറുടെ പരാമർശത്തിൽ എൻഎസ്എസ് പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി
ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കരുത്; ഷംസീറിന്റെ പ്രസ്താവന വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്നതെന്ന് വിഡി സതീശൻ

അതേസമയം വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു. ''ഒരു വിഭാഗത്തേയും വിശ്വാസത്തേയും മാത്രം തേജോവധം ചെയ്യുന്നത് തെറ്റ്. നബിതിരുമേനിയേയും ക്രിസ്തുവിനെയും കുറിച്ച് ഞങ്ങള്‍ മോശമായി പറയുന്നില്ലല്ലോ. ഗണപതി ഞാന്‍ ആരാധിക്കുന്ന ദൈവമാണ്. വ്യാഖ്യാനിച്ച് ആരുടെയും വിശ്വാസത്തെ ഹനിക്കേണ്ടതില്ല. എസ്എന്‍ഡിപി ഇത്തരം കാര്യങ്ങള്‍ക്ക് എതിരാണെന്നും എന്നാൽ യോജിച്ചുള്ള സമരത്തെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം മറ്റുള്ളവരെ നിന്ദിക്കാതെ പെരുമാറാനാവണമെന്ന് വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ഷംസീർ പറഞ്ഞതെന്തെന്ന് കേട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

logo
The Fourth
www.thefourthnews.in