മുഖ്യശത്രു ബിജെപി, ഒരു ലോകകപ്പ് മത്സരം കണ്ടത് ഗോവിന്ദന്‍ മാഷോടൊപ്പം; രാഷ്ട്രീയവും സിപിഎം നേതാക്കളെ കുറിച്ചും കെ കെ രമ

മുഖ്യശത്രു ബിജെപി, ഒരു ലോകകപ്പ് മത്സരം കണ്ടത് ഗോവിന്ദന്‍ മാഷോടൊപ്പം; രാഷ്ട്രീയവും സിപിഎം നേതാക്കളെ കുറിച്ചും കെ കെ രമ

ആര്‍എംപിയുടേത് ബദല്‍ ഇടതു രാഷ്ട്രീയം.
Updated on
2 min read

സിപിഎമ്മല്ല ബിജെപിയാണ് രാഷ്ട്രീയത്തില്‍ മുഖ്യ ശത്രുവെന്ന് ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ കെ രമ. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ കെ രമ തന്റെ രാഷ്ട്രീയ നിലപാടുകളും, കാഴ്ചപ്പാടുകളും തുറന്നു പറഞ്ഞത്. സ്ത്രീ പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കെ കെ രമ തന്റെ പാര്‍ട്ടിയായ ആര്‍എംപി മുന്നോട്ട് വയ്ക്കുന്നത് ബദല്‍ ഇടത് രാഷ്ട്രീയമാണന്നും വ്യക്തമാക്കുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ മുഖ്യ ശത്രു സിപിഎമ്മല്ല, മറിച്ച് ബിജെപിയാണ് എന്നും കെ ക രമ എംഎല്‍എ തുറന്നു പറയുന്നു.

മുഖ്യശത്രു ബിജെപി, ഒരു ലോകകപ്പ് മത്സരം കണ്ടത് ഗോവിന്ദന്‍ മാഷോടൊപ്പം; രാഷ്ട്രീയവും സിപിഎം നേതാക്കളെ കുറിച്ചും കെ കെ രമ
യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ വലിയ പുരുഷാധിപത്യ മുന്നണി: കെ കെ രമ

സംസ്ഥാന രാഷ്ട്രീയത്തില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് ദുര്‍ബലരാണ്. കോണ്‍ഗ്രസിന് അകത്ത് നടക്കുന്നത് അധികാര തര്‍ക്കമാണ്. നേതാവാകാനുള്ള ശ്രമമാണ് എല്ലാവരും നടത്തുന്നത്. കോണ്‍ഗ്രസ് ശരിയായ വഴിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും രമ വ്യക്തമാക്കുന്നു. ആര്‍എംപി, യുഡിഎഫിന്റെ ഭാഗമല്ല, ആര്‍എംപിയുടേത് ബദല്‍ ഇടതു രാഷ്ട്രീയമാണ്. ആ പ്രത്യയശാസ്ത്രത്തെ ആര്‍ക്ക് വേണ്ടിയും മാറ്റി വയ്ക്കില്ല. ആര്‍എംപിയെ സംബന്ധിച്ചിടത്തോളം മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണച്ചത്. അതിനെ ചിലര്‍ അവസരവാദമായി കണ്ടേക്കാം. ആര്‍എംപി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം പ്രായോഗികമാക്കാന്‍ നിലനില്‍പ്പ് അനിവാര്യമാണ്. എന്നാല്‍, രാഷ്ട്രീയത്തിലെ മുഖ്യശത്രു ആരെന്ന ചോദ്യത്തിന് സിപിഎം അല്ല ബിജെപി ആണെന്നായിരുന്നു രമയുടെ മറുപടി.

ആര്‍എംപി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം പ്രായോഗികമാക്കാന്‍ നിലനില്‍പ്പ് അനിവാര്യമാണ്.

സിപിഎമ്മില്‍ ഗ്രൂപ്പുകള്‍ രൂപം കൊണ്ടിരിക്കുന്നു. കണ്ണുരിലെ സിപിഎമ്മില്‍ ഇപ്പോള്‍ പിണറായി വിരുദ്ധ വികാരം ശക്തമാണ്. നിരവധി ഗ്രൂപ്പുകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ രമ പറയുന്നു. എന്നാല്‍ പിണറായി വിജയന്‍ ശത്രുവാണോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ചിന്തിച്ചിട്ടില്ലെന്നും കെ കെ രമ വ്യക്തമാക്കുന്നു. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി നല്ല ബന്ധമാണെന്നും കെ കെ രമ തുറന്നു പറയുന്നു. അടുത്തിടെ തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒരുമിച്ച് ഇരുന്ന് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കണ്ടിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിക്കും തന്നെ അത്ഭുതപ്പെടുത്തി. പിണറായി വിജയന്‍ ആയിരുന്നു സമാന സാഹചര്യത്തിലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് പിന്നീട് ചിന്തിച്ചിട്ടുണ്ടെന്നും രമ പറയുന്നു.

സിപിഎമ്മില്‍ ഗ്രൂപ്പുകള്‍ രൂപം കൊണ്ടിരിക്കുന്നു. കണ്ണുരിലെ സിപിഎമ്മില്‍ ഇപ്പോള്‍ പിണറായി വിരുദ്ധ വികാരം ശക്തമാണ്. നിരവധി ഗ്രൂപ്പുകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ രമ പറയുന്നു.

ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 11 വര്‍ഷം പിന്നിടുമ്പോഴും ഇന്നും ഒരു പരിധി വരെ മാത്രമെ നീതി ലഭിച്ചിട്ടുള്ളൂവെന്നും കെ കെ രമ പറയുന്നു. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതില്‍ വേദനയുണ്ട്. കൊലപാതകത്തിന് പദ്ധതിയിട്ടവര്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ നീതി പൂര്‍ണമായി എന്ന് പറയാനാകൂ. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന കൊലപാതകമാണ്. അല്ലെങ്കില്‍ പിന്നെ കണ്ണൂരുള്ള കുഞ്ഞനന്തന്‍ എങ്ങനെയാണ് ഗൂഢാലോചനയുടെ ഭാഗമാകുന്നത്? പി ജയരാജന്‍, പിണറായി വിജയന്‍, എളമരം കരീം എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ആര്‍എംപി നേതാവ് ആവര്‍ത്തിക്കുന്നു. സിപിഎം നേതാക്കള്‍ മാപ്പ് പറഞ്ഞാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അവര്‍ തനിക്ക് ചന്ദ്രശേഖരനെ തിരികെ തരുമോ എന്ന മറുചോദ്യമാണ് കെ കെ രമ ഉന്നയിക്കുന്നത്.

logo
The Fourth
www.thefourthnews.in