ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്

ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്പോള്‍, കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ ഉണ്ടായിരിക്കുന്നത്
Updated on
1 min read

പാലക്കാട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്. എട്ടാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍തി രാഹുല്‍ മാങ്കൂട്ടത്തില്‍ 1600 വോട്ടുകള്‍ക്ക് മുന്നിലാണ്. അടുത്ത റൗണ്ട് മുതല്‍ ഈ ലീഡില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് നില ഉയര്‍ത്തിയിരുന്നു. ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്പോള്‍, കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ ഉണ്ടായിരിക്കുന്നത്.

ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് സി.കൃഷ്ണകുമാറായിരുന്നു ലീഡ് ചെയ്തത്. രണ്ടാം റൗണ്ടില്‍ രാഹുല്‍ നേരിയ ലീഡ് നേടി തുടങ്ങി. നഗസഭയില്‍ നില മെച്ചപ്പെടുത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ നേടിയ ലീഡ് ബിജെപിക്ക് ആദ്യ റൗണ്ടില്‍ നേടാനായില്ല. ആദ്യ ഘട്ടത്തില്‍ ലീഡുണ്ടായിരുന്നെങ്കിലും ബിജെപിയുടെ വോട്ട് കുറഞ്ഞത് ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരുന്നു. 2021 ല്‍ ഷാഫി പറമ്പില്‍ ആദ്യ രണ്ട് റൗണ്ടിലും ഇ. ശ്രീധരന് പിന്നിലായിരുന്നുവെങ്കിലും തിരിച്ച് വരവിന്റെ സൂചന കാണിച്ചത് മൂന്നാം റൗണ്ടിലാണ്. സമാന സ്വഭാവമാണ് ഇത്തവണയും പ്രകടമാകുന്നത്.

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്
കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

ബിജെപി ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുയര്‍ത്തിയതോടെ യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് മികച്ച ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. പറക്കുന്നം, നൂറണി, ശ്രീരാമപാളയം, തൊണ്ടികുളം, വെണ്ണക്കര തുടങ്ങിയ മേഖലകള്‍ എണ്ണി തുടങ്ങുന്നതോടെ രാഹുലി മികച്ച ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് അണികള്‍.

logo
The Fourth
www.thefourthnews.in