മാന്തി തീർക്കുന്ന കറുത്ത പൊന്ന്

ദുരന്തനിവാരണത്തിന്റെ മറവിൽ കോടികളുടെ കരിമണൽ കുഴിച്ചെടുക്കുമ്പോൾ ആലപ്പുഴയുടെ തീരങ്ങൾ ഇല്ലാതാവുകയാണ്

ഒരു വശത്ത് ഇല്ലാതായി കൊണ്ടിരിക്കുന്ന തീരം. മറുവശത്ത് വന്നടിയുന്ന കരിമണലെല്ലാം വാരിയെടുക്കുന്ന യന്ത്രങ്ങൾ. ഇതിനിടയിൽ ജീവിതം വഴിമുട്ടിയ, പേടിച്ച് കഴിയുന്ന ഒരു ജനത. തോട്ടപ്പള്ളിയിലെ കാഴ്ചയാണിത്. തോട്ടപ്പള്ളിയിൽ നിർത്താതെ തുടരുന്ന കരിമണൽ ഖനനത്തിന്റെ ഭീതിയിലാണ് ആലപ്പുഴയിലെ തീരജനത. പൊഴിമുഖത്ത് ഖനനം അനുവദിക്കരുതെന്ന സിആർഇസെഡ് നിയമത്തിലെ വ്യവസ്ഥകളെയും മറികടന്ന് ദുരന്തനിവാരണത്തിന്റെ മറവിലാണ് തോട്ടപ്പള്ളിയിൽ ഖനനം നടക്കുന്നത്. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനായി തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടുന്ന പദ്ധതിയാണ് നടക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ നാല് വർഷവും കടലിൽ നിന്ന് കരിമണൽ വാരുകയല്ലാതെ പൊഴിയുടെ ആഴം കൂട്ടിയിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ ആണ് തോട്ടപ്പള്ളിയിൽ ഖനനം നടത്തുന്നത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in