കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ

കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ

45 പേരുടെ ജീവനെടുത്ത തേക്കടി ദുരന്തമായിരുന്നു കേരളത്തിൽ നടന്ന ഏറ്റവും വലിയ ബോട്ടപകടം
Updated on
1 min read

മലപ്പുറം താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ട് ദുരന്തം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് ഞായറാഴ്ച രാത്രി ഏഴരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ചികിത്സയിൽ കഴിയുന്ന 10 പേരിൽ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ബോട്ടിൽ കൃത്യം എത്ര ആളുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ബോട്ട് യാത്രയാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴി തുറന്നത്. ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റുകൾ പോലും ധരിച്ചിരുന്നില്ല.

കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ
അപകടത്തില്‍പ്പെട്ടത് മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ ബോട്ട്; ആളുകളെ കുത്തിനിറച്ച് യാത്ര പതിവെന്ന് നാട്ടുകാര്‍

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ബോട്ട് യാത്രകൾ അപകടങ്ങൾ സൃഷ്ടിക്കുന്നത് കേരളത്തിൽ ഇതാദ്യമല്ല. താനൂരിലേതുള്‍പ്പെടെ 2000ത്തിന് ശേഷം കേരളത്തിൽ നടന്ന ബോട്ടപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 131 ആണ്.

2002 ജൂലൈ 27ന് പുലർച്ചെയായിരുന്നു മുഹമ്മയിൽ നിന്ന് കുമരകത്തേയ്ക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ എ53 ബോട്ട് വേമ്പനാട്ട് കായലിൽ അപകടത്തിൽപ്പെട്ട് 29 പേരാണ് മരിച്ചത്. കായലിലെ മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് നിഗമനം.

കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ
അപകടത്തില്‍പ്പെട്ടത് പെരുന്നാളിന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ബോട്ട്; അഴിമുഖത്ത് ആഴംകൂട്ടിയെന്ന് ആരോപണം

2007 ഫെബ്രുവരി 20ന് തട്ടേക്കാട് ഉണ്ടായ ബോട്ട് അപകടത്തിൽ അങ്കമാലി എളവൂർ യുപി സ്കൂളിലെ പതിനഞ്ച് വിദ്യാർഥികളും മൂന്ന് അധ്യാപകരും മുങ്ങി മരിച്ചു. ബോട്ടിനടിയിൽ വിള്ളലുണ്ടാകുകയും കരയിൽ നിന്ന് പത്തടി അകലെയെത്തിയപ്പോഴേക്കും മുങ്ങിത്താഴുകയുമായിരുന്നു. നീന്തൽ അറിയാവുന്ന അധ്യാപകരായിരുന്നു അന്ന് നാല്പതോളം കുട്ടികളെ രക്ഷപ്പെടുത്തിയത്.

കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ
ബോട്ട് ദുരന്തം: മരിച്ച 22 പേരില്‍ നാല് വയസ്സുമുതല്‍ 45കാരി വരെ, ബോട്ടിലുണ്ടായിരുന്നത് എത്രപേരെന്ന് വ്യക്തതയില്ല

നാല്പത്തിയഞ്ച് പേരുടെ ജീവനെടുത്ത തേക്കടി ദുരന്തമായിരുന്നു കേരളത്തിൽ നടന്ന ഏറ്റവും വലിയ ബോട്ടപകടം. ഏഴ് കുട്ടികളും അന്ന് മരിച്ചവരിൽ പെടുന്നു. 2009 സെപ്റ്റംബർ 30ന് വൈകുന്നേരം വൈകിട്ട് അഞ്ചുമണിയോടെ തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ചായിരുന്നു കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിലുമധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവുമെല്ലാം അപകടകാരണങ്ങളായി അന്ന് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു.

കുമരകം മുതൽ താനൂർ വരെ; 2000ത്തിന് ശേഷം കേരളത്തില്‍ ബോട്ടപകടങ്ങളിൽ മരിച്ചത് 131 പേർ
താനൂര്‍ ബോട്ട് ദുരന്തം: തിരച്ചില്‍ തുടരുന്നു, പുഴയിലെ വെള്ളം തെളിഞ്ഞ് തുടങ്ങിയത് പ്രതീക്ഷ

2015ലെ ഓണക്കാലത്ത് ഫോർട്ട് കൊച്ചി വൈപ്പിനിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചത് പതിനൊന്ന് പേരായിരുന്നു. 45 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.യാത്രാബോട്ടിനെ സ്‌പീഡിലെത്തിയ വള്ളം ഇടിക്കുകയും ബോട്ട് തകരുകയായിരുന്നു. 45 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. അന്നും ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in