അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ദക്ഷിണ കന്നഡ എംഎല്‍എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ എന്നിവരും അര്‍ജുന്റെ മൃതദേഹത്തെ അനുഗമിച്ചു
Updated on
1 min read

കര്‍ണാടകയിലെ ഷിരൂര്‍ ഗംഗാവലി പുഴയ്ക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ട അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി. അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷം കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍ സ്വദേശമായ കോഴിക്കോട് എത്തിച്ചു. ഡിഎന്‍എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ രാത്രി ഷിരുരില്‍ നിന്നും അര്‍ജുന്റെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ എന്നിവരും അര്‍ജുന്റെ മൃതദേഹത്തെ അനുഗമിച്ചു.

കേരളത്തിലേക്ക് എത്തിച്ച മൃതദേഹം അഴിയൂരില്‍ വച്ച് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കാസര്‍കോട് വച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരും അര്‍ജുന് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഗതാഗത നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് അര്‍ജുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജന്മനാടായ കണ്ണാടിക്കലില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. അര്‍ജുന്റെ മൃതദേഹം അവസാനമായി കാണാന്‍ നിരവധി പേരാണ് വീട്ടില്‍ എത്തിയിട്ടുള്ളത്. കോഴിക്കോട് എം വി രാഘവന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ പി മോഹനന്‍ എന്നിവരും രാവിലെ മുതല്‍ അര്‍ജുന്റെ വീട്ടില്‍ എത്തിയിരുന്നു.

അര്‍ജുന് ജന്മനാടിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
വിശ്വസ്തനില്‍നിന്ന് വര്‍ഗവഞ്ചകനിലേക്ക്; ബന്ധം അവസാനിപ്പിക്കുന്ന സിപിഎം പി വി അന്‍വറിന് നല്‍കുന്ന സൂചനയെന്ത്?

അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയിയുടെ 12 മീറ്റര്‍ താഴ്ചയില്‍ നിന്നും അര്‍ജുന്റെ ലോറി കണ്ടെടുത്തത്. നിന്നാണ് ഡ്രഡ്ജിങ് നടത്തി ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും ഉണ്ടായിരുന്നു. ജൂലൈ പതിനാറിനായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.

logo
The Fourth
www.thefourthnews.in