തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ് നടത്തി

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ എഐ657 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്
Updated on
1 min read

മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തില്‍ നിന്ന് യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി ഒഴിപ്പിച്ച ശേഷം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും.

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച എയര്‍ ഇന്ത്യയുടെ എഐ657 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. ഭീഷണിയെക്കുറിച്ച് പൈലറ്റാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് സംവിധാനമൊരുക്കുകയായിരുന്നു.

ഫോണ്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് സൂചന. ഫോണിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ഫയര്‍ഫോഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മെഡിക്കല്‍ സംഘത്തെയും വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ട്.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അവരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചുതുടങ്ങിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികഷൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

logo
The Fourth
www.thefourthnews.in