ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് വാദം
Updated on
1 min read

ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസിൽ കൊച്ചി കേർപറേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദേശം. ഇന്ന് 1.45 ന് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയ്ർമാനോടും വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് കത്ത് കൈമാറിയിരുന്നു. ഈ കത്ത് സ്വമേധയ ഹർജിയായി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി
ശ്വാസം മുട്ടിച്ച് ബ്രഹ്മപുരം; പുക പകരുന്ന പാഠങ്ങൾ

സർക്കാരിനു പുറമേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കൊച്ചി നഗരസഭ എന്നിവരാണ് എതിർ കക്ഷികൾ.ദിവസങ്ങളായി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീ കത്തുകയാണ്. കാൻസർ വരെ ബാധിക്കാവുന്ന വിഷപ്പുകയാണ് കൊച്ചി നഗരവാസികൾ ശ്വസിക്കുന്നത്. ഈ നില തുടരുന്നത് അപകടമാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ വ്യക്തമാക്കിയിരുന്നു.കൊച്ചിയിലെ ഓരോ ദിവസവും നിർണായകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗ്യാസ് ചേമ്പറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. ഹൈദ്രാബാദ്, സെക്കന്തരാബാദ് എന്നീ സ്ഥലങ്ങളിൽ വ്യവസായങ്ങൾ ഉണ്ടായിട്ടു പോലും ഈ പറയുന്ന പ്രശ്നങ്ങളില്ല. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കത്തിൽ പറയുന്നു.

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്ന് തന്നെ ഹാജരാകണമെന്ന് ഹൈക്കോടതി
ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി

ഹൈക്കോടതി ജഡ്ജിമാരെല്ലാവരും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെഴുതിയ കത്തിനെ പിന്തുണച്ചു . തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും കോടതി വാക്കാൽ പരാമർശിച്ചു. മറുപടി നൽകാൻ നാളെ വരെ സാവകാശംവേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കണമെന്നും കോർപറേഷനോട് ഹൈക്കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in