ബ്രഹ്മപുരം തീപിടിത്തം: തുടർ നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ബ്രഹ്മപുരം തീപിടിത്തം: തുടർ നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസ്ക്ക് (ഫെയ്‌സ് മാസ്‌കല്ല) നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
Updated on
1 min read

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ തുടർനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. പ്രദേശവാസികളായ മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. വിഷപുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസ്ക്ക് (ഫെയ്‌സ് മാസ്‌കല്ല) നൽകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഡയോക്‌സിന്റെ അളവും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുൻപും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് അളക്കണമെന്നും കത്തിൽ നിർദേശമുണ്ട്.

കത്തിന്റെ പൂർണരൂപം

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അങ്ങയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മാലിന്യം കത്തിയത് മൂലമുണ്ടായ ഡയോക്‌സിന്‍ ബാധിച്ച പ്രദേശങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിച്ച് ജനങ്ങളുടെ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിശോധിച്ചിട്ട് വലിയ പ്രയോജനമില്ലെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കാരണം ശ്വാസകോശ രോഗങ്ങള്‍ പല രീതിയില്‍ ഉണ്ടാകാം. അതിനാല്‍ അടിയന്തരമായി ചെയ്യേണ്ടത് ബ്രഹ്മപുരം മാലിന്യം കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്‌സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്‌സെയ്‌ന്റെ അളവ് പരിശോധിക്കണം.

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലുള്ള ജലത്തിന്റെ ഡയോക്‌സിന്റെ അളവ് പരിശോധിക്കപ്പെടണം.

വിഷയത്തിന്റെ പൊതുതാല്പര്യം മുന്‍നിര്‍ത്തി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സമിതിയെ പ്രസ്തുത പ്രദേശം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണം. കേരളത്തിലും താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്ന വിദഗ്ദസമിതിയെ നിയമിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

  • Environment Scientist

  • Chemical Expert from Indian Institute of Chemical Technology (CSIR), Hyderabad

  • Food Scientist from CFTRI, Mysore

  • Haematologist from Govt. Medical College

  • Endocrinologist from Govt. Medical College

  • Pulmonologist from Govt. Medical College

  • Water Analyst from Govt. Analytical Lab

  • Pollution Control Board notified Enviornmental Scientist

  • National Institute of Technology

  • Expert from National Institute For Interdisciplinary Science and Technology (NIIST), Pappanamcode, Thiruvananthapuram

logo
The Fourth
www.thefourthnews.in