ബ്രൂവറി അഴിമതി കേസ്: വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിൽ

ബ്രൂവറി അഴിമതി കേസ്: വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിൽ

ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.
Updated on
1 min read

ബ്രൂവറി അഴിമതി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. 2018 ൽ രമേശ് ചെന്നിത്തല നൽകിയ പരാതിയിന്മേലുള്ള നടപടികൾ റദ്ദാക്കണമെന്നാണാവശ്യം. ഫയലുകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ചെന്നിത്തലയുടെ പരാതി. ബ്രൂവറിക്ക് അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിര്‍ദേശം നല്‍കിയ വിജിലന്‍സ് കോടതി ഉത്തരവ് നിലവിൽ സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

രമേശ് ചെന്നിത്തലയാണ് ഫയലുകള്‍ വിളിച്ച് വരുത്തണമന്നാവശ്യപ്പെട്ട് കീഴ്ക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴി രേഖപെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന തിരുവന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാർ സമര്‍പ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

logo
The Fourth
www.thefourthnews.in