യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഹൈ റിസ്‌കാണ് തലസ്ഥാന യാത്ര!

തലസ്ഥാനത്തെ റോഡുകളും കാനകളും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി വൈകുകയാണ്

തലസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാരണം ബുദ്ധിമുട്ടുകയാണ് പൊതുജനം. കിഴക്കേക്കോട്ട കെഎസ്ആര്‍ടിസി സിഎംഡി ഓഫീസിനു മുന്നിലെ തകര്‍ന്ന സ്ലാബില്‍ കയറി കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും പഞ്ചറാകുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. നഗരത്തിലെ മിക്ക റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്.

പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ഉള്‍പ്പെടെ തകർന്ന റോഡുകള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിരവധി യാത്രക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന കലാഭവന്‍മണി റോഡും തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

ഈ റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ കീഴിലാണ്. പുതിയ കരാറുകാരന്‍ ടെന്‍ഡര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നുമാണ് മേയര്‍ ആര്യാ രാജേന്ദ്രൻ്റെ വിശദീകരണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in