മ്യൂസിയത്തിനുള്ളില്‍ കയറിയ പോത്തിനെ ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തുന്നു
മ്യൂസിയത്തിനുള്ളില്‍ കയറിയ പോത്തിനെ ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തുന്നു

തിരുവനന്തപുരം മ്യൂസിയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ പോത്ത്; ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

Updated on
1 min read

തിരുവനന്തപുരം മ്യൂസിയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ പോത്ത്. അറവ് ശാലയിലേക്ക് കൊണ്ടുപോയ പോത്ത് രാത്രി 9 മണിയോടെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.സായാഹ്ന സവാരിക്കെത്തിയ ആള്‍ക്ക് പോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തിരക്കുള്ള സമത്താണ് പോത്ത് മ്യൂസിയം കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും പരിഭ്രാന്തി സൃഷ്ട്ടിക്കുകയും ചെയ്തത്. ഉടന്‍ തന്നെ സുരക്ഷ ജീവനക്കാർ ആളുകളെ പുറത്താക്കി ഗേറ്റുകള്‍ അടച്ചു. തുടർന്ന് ഫയര്‍ഫോഴ്‌സ് വലിവിരിച്ച് പോത്തിനെ അതിലേക്ക് ഓടിച്ചുകയറ്റി. പോത്തിന്റെ ഒരു കൊമ്പ് ഒടിഞ്ഞ നിലയിലായിരുന്നു. സംഭവം നടന്നയുടന്‍ പോത്തിന്റെ ഉടമ സ്ഥലത്ത് നിന്ന് പോയതായി മ്യൂസിയം പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in