ബഫര്‍ സോണ്‍ മേഖല
ബഫര്‍ സോണ്‍ മേഖല

ബഫർ സോണ്‍: ഫീല്‍ഡ് സർവെ ഉടന്‍‌ തുടങ്ങും; ജനുവരി അഞ്ച് വരെ പരാതി അറിയിക്കാം

തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തില്‍
Updated on
1 min read

ബഫർ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. ഫീല്‍ഡ് സർവെ ഉടൻ തുടങ്ങും. വനം- റവന്യൂ- തദ്ദേശ വകുപ്പുകള്‍ ചേർന്നായിരിക്കും സർവെ നടത്തുക. സർവെയ്ക്കായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കും. പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 5 വരെ പരാതി അറിയിക്കാം. പരിസ്ഥിതി ലോല പ്രദേശത്തെക്കുറിച്ച് പഠിക്കുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി രണ്ട് മാസത്തേയ്ക്ക് നീട്ടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചു.

ബഫർ സോണ്‍ ഉപഗ്രസ സർവെ വിവാദമായ പശ്ചാത്തലത്തിലാണ് ഫീല്‍ഡ് സർവെയുമായി വേഗത്തില്‍ മുന്നോട്ട് പോകുന്നതിനുള്ള സർക്കാർ തീരുമാനം. ഫീല്‍ഡ് സർവെയ്ക്കായി കുടുംബശ്രീ അംഗങ്ങളെ നിയമയിക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാല്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെ തന്നെ ഇതിനായി നിയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഹെല്‍പ്പ് ഡെസ്കുകള്‍ പഞ്ചായത്ത് തലത്തില്‍ വിപുലീകരിക്കും. റവന്യു ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. ബഫർ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേസ് വരുബോള്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതല്‍ തേടും. കോടതിയില്‍ ഫീല്‍ഡ് സർവെ നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും ആലോചിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് ഈ മാസം 23 വരെ സമയം അനുവദിച്ചിരുന്നത്. ഇത് അടുത്ത മാസം 5 വരെ നീട്ടിയിട്ടുണ്ട്. ഉപഗ്രഹ സർവെയുമായി ബന്ധപ്പെട്ട് പ്രസദ്ധീകരിച്ച മാപ്പ് ആധികാരിക രേഖയല്ല. സ്ഥല സൂചിക മാത്രമാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ രേഖ സമർപ്പിച്ചിട്ടുണ്ട്. ഇത് പ്രസദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

logo
The Fourth
www.thefourthnews.in