ബഫർസോണ്‍: 2020-2021 ലെ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ
ബഫർ സോൺ വിഷയത്തില്‍ പരാതികളറിയിക്കാൻ 2020-2021ലെ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ. സീറോ ബഫര്‍ സോണ്‍ ഭൂപടം എല്ലാ പഞ്ചായത്തുകള്‍ക്കും ലഭ്യമാക്കും. ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളും വിട്ടുപോയ നിര്‍മ്മിതികളും കൂട്ടിച്ചേര്‍ക്കാനും പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സർക്കാർ നിർദേശിച്ചു.
വനംവകുപ്പ് തയ്യാറാക്കിയ ഭൂപടത്തില്‍ ജനവാസ മേഖലയും നിർമ്മിതികളും ഒഴിവാക്കിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ സർവേയ്ക്ക് സർക്കാരിന്‍റെ ഭൂപടം മാനദണ്ഡമാക്കാനാണ് നിർദേശം. ഇതോടെ ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും ബഫർ സോണ്‍ മേഖലയില്‍ വരുമെന്ന ആശങ്ക ഒഴിവാകും. ഫീല്‍ഡ് സർവെ വേഗത്തിലാക്കി പ്രാഥമിക റിപ്പോർട്ട് സുപ്രീംകോടതിയില്‍ സമർപ്പിക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
ഫീല്‍ഡ് സർവെ നടപടികള്‍ വേഗത്തിലാക്കാൻ പഞ്ചായത്തുകള്‍ക്ക് നിർദേശം നല്‍കി. ഇതിനായി പഞ്ചായത്തുകള്‍ സർവകക്ഷി യോഗം വിളിക്കണം. ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കണം. വാർഡ് തലത്തില്‍ പരിശോധന നടത്താനും തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് തീരുമാനിച്ചിട്ടുണ്ട്.