വടക്കഞ്ചേരി അപകടം; ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം

വടക്കഞ്ചേരി അപകടം; ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം

മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്
Updated on
1 min read

വടക്കഞ്ചേരി വാഹനാപകടക്കേസിലെ പ്രതി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കാക്കനാട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത്. എന്നാല്‍ മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.

വിദ്യാർഥികളും അധ്യാപകനുമുള്‍പ്പെടെ ഒൻപത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരിച്ചത്. അപകടം നടന്ന ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു .

വടക്കഞ്ചേരി അപകടം; ഡ്രൈവറുടെ രക്തത്തില്‍ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം
വടക്കഞ്ചേരി ബസ് അപകടം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം

വടക്കഞ്ചേരി അപകട കേസില്‍ സ്വമേധയ എടുത്ത കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടത്തുന്ന വാഹന പരിശോധനയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് കോടതിയെ അറിയിക്കും.

logo
The Fourth
www.thefourthnews.in