വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഒന്നാമത്,  ഇന്ത്യയിലെ ടോപ്പ് പെർഫോർമർ

വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഒന്നാമത്, ഇന്ത്യയിലെ ടോപ്പ് പെർഫോർമർ

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി
Updated on
1 min read

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി കേരളം. ചരിത്രത്തിലാദ്യമായാണ് വ്യവസായ സൗഹൃദ നിലയിൽ കേരളം ഒന്നാമതെത്തുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി.

ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി പി. രാജീവിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു.

95 ശതമാനത്തിലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും കേരളമാണ് ഏറ്റവും മുന്നിൽ. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി നാല് വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിങ് നടത്തിയത്.

വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഒന്നാമത്,  ഇന്ത്യയിലെ ടോപ്പ് പെർഫോർമർ
ലൈംഗിക പീഡന പരാതി; മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം, മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

95 ശതമാനത്തിലധികം മാർക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോർമർ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 9 മേഖലകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കേരളം റാങ്കിംഗിൽ ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് 5 ഉം ഗുജറാത്തിന് 3 ഉം മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. ഒട്ടാകെ 30 മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ 9 മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി 'ടോപ്പ് പെർഫോർമർ ' ആയി എന്നതാണ് ശ്രദ്ധേയം. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്.

വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കഴിഞ്ഞ തവണ 28 ൽ നിന്ന് കേരളം 15 ആം സ്ഥാനത്തേക്ക്എത്തിയിരുന്നു. ആ സ്ഥാനത്തു നിന്നാണ് ഇപ്പോൾ ഒന്നാം നിരയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എന്നിവർ കൂടി പങ്കെടുത്ത് നടത്തിയ അവലോകനങ്ങൾ പുതിയ നേട്ടം കൈവരിക്കാൻ സഹായകമായതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

logo
The Fourth
www.thefourthnews.in